എഡിറ്റര്‍
എഡിറ്റര്‍
മുരളീധരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണം: കേന്ദ്ര നേതൃത്തിന് ശോഭാ സുരേന്ദ്രന്റെ കത്ത്
എഡിറ്റര്‍
Wednesday 29th January 2014 8:28am

shobha-surendran

തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പിയില്‍ പോര് രൂക്ഷമാകുന്നു. വി. മുരളീധരനെ ബി.ജെ.പി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്തിന് കത്തയച്ചു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിനും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്കുമാണ് ശോഭാ സുരേന്ദ്രന്‍ കത്തയച്ചത്.

മുരളീധരന്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

മുരളീധരന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കുന്നില്ല. സംഘടനാവിഷയങ്ങളിലൊന്നും മുരളീധരന്റെ ഒരു പങ്കും ഉണ്ടാകുന്നില്ല.

പാര്‍ട്ടി പ്രവര്‍ത്തകരെ ഒന്നിച്ചുകൊണ്ടുപോകാനോ പാര്‍ട്ടിയെ ശക്തിപ്പെടുത്താനോ മുരളീധരന്‍ ശ്രമിക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നു.

കണ്ണൂരിലെ ബി.ജെ.പിയുടെ നേതാക്കളായ ഒ.കെവാസുവും അശോകനും ഉള്‍പ്പെടെയുള്ളവര്‍ സി.പി.ഐ.എമ്മിലേക്ക് പോകുന്നത് തടയാന്‍ പാര്‍ട്ടി നേതൃത്വത്തിനായില്ലെന്നും മുരളീധരനും ഇവരുടെ നേതൃമാറ്റത്തിന് കാരണമായിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

പല വിഷയത്തിലും അവരുടെ അഭിപ്രായം ആരാഞ്ഞിരുന്നില്ല. അതുകൊണ്ടൊക്കെ തന്നെയാണ് പലരും ബി.ജെ.പി വിടാന്‍ നിര്‍ബന്ധിതരായതും.

ആര്‍.എസ്.എസിന്റെ കൂടി ആശീര്‍വാദത്തോടെ ബി.ജെ.പി പ്രസിഡന്റായി മുരളീധരനെ രണ്ടാമതും തിരഞ്ഞെടുത്തത്തില്‍ പാര്‍ട്ടിയില്‍ അന്ന് തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

Advertisement