എടപ്പാള്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ വിട്ടു വില്‍ക്കും.

Subscribe Us:

കോഴിക്കോടെത്തിയ മാര്‍ച്ചിനിടയില്‍ പോലീസുകാരന്റെ ബൂട്ടു കൊണ്ട് ചവിട്ടേറ്റ് പരിക്കേറ്റെന്നും ഇതുകാരണമാണ് ജനരക്ഷാ യാത്രയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നുമാണ് വിശദീകരണം.


Dont Miss അമൃതാനന്ദമയീ മഠത്തിലെത്തിയ അമേരിക്കക്കാരനായ യുവാവ് ക്രൂരമര്‍ദ്ദനത്തിനിരയായി; ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍


ബൂട്ടിന്റെ ചവിട്ടേറ്റ് കാല്‍ വിരലുകള്‍ക്ക് സാരമായ പരിക്കേറ്റിരുന്നത്രേ. ഒരു ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും അതിനാല്‍ തന്നെ ജന്മനാട്ടില്‍ നടക്കുന്ന സ്വീകരണങ്ങളില്‍ പങ്കെടുക്കില്ലെന്നുമാണ് അറിയുന്നത്.

കോഴിക്കോട് പിന്നിട്ട ജനരക്ഷായാത്ര ഇന്നാണ് പാലക്കാട് എത്തുന്നത്. തുടര്‍ന്ന് നടക്കുന്ന പൊതുപരിപാടിയില്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ പങ്കെടുക്കും.