Categories

ശോഭ ജോണിനെ 21 വരെ റിമാന്‍ഡ് ചെയ്തു

കൊച്ചി: വരാപ്പുഴ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി ശോഭ ജോണിനെയും സഹായിയെയും ആലുവ കോടതി 21 വരെ റിമാന്‍ഡ് ചെയ്തു. ശോഭയേയും ബച്ചു റഹ്മാനെയും ഇന്നു കോടതിയില്‍ ഹാജരാക്കി. ശോഭ, ബച്ചു റഹ്മാന്‍, കേപ്പ് അനി എന്നിവരെ പെണ്‍കുട്ടി ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. ആലുവ റൂറല്‍ എസ്.പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്.

പെണ്‍കുട്ടിയെ താന്‍ ഒരു ലക്ഷം രൂപയ്ക്കാണു മാതാപിതാക്കളില്‍ നിന്നു വാങ്ങിയതെന്നു ശോഭാ ജോണ്‍ കോടതിയില്‍ പറഞ്ഞു.

ശോഭയെയും ബച്ചുവിനെയും കഴിഞ്ഞയാഴ്ച ബാംഗ്ലൂരില്‍ നിന്നാണു വടക്കന്‍ പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വരാപ്പുഴ കേസ് അന്വേഷിക്കുന്ന പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണു ബാംഗ്ലൂര്‍ റിച്ച്മണ്ട് റോഡിലെ ഷോപ്പിങ് മാളില്‍ നിന്നു ശോഭയെയും ബച്ചു റഹ്മാനെയും കഴിഞ്ഞ ദിവസം പിടികൂടിയത്.

വരാപ്പുഴ കേസിലെ ഒന്നും ആറും പ്രതികളാണു ശോഭാജോണും ബച്ചു റഹ്മാനും. തന്ത്രിക്കേസില്‍ ഇവര്‍ ഒന്നും മൂന്നും പ്രതികളാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.