Categories

ശോഭ ഹൈടെക് സിറ്റിക്ക് താമസിയാതെ അനുമതി


elamaram-rw

തിരുവനന്തപുരം: എറണാകുളത്തെ വളന്തക്കാട് സ്ഥാപിക്കുന്ന ശോഭ ഹൈടെക് സിറ്റിക്ക് താമസിയാതെ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു. ഇതു സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ട്.

സംശയങ്ങളും ആശയക്കുഴപ്പങ്ങളും ദൂരീകരിച്ചതിനു ശേഷം മാത്രമേ പദ്ധതി നടപ്പാക്കൂ. പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസ് തീര്‍പ്പാകുന്ന മുറക്ക് അനുമതി നല്‍കാന്‍ കഴിയും. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച പുനര്‍വിധി 2009 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഘടകകക്ഷി മന്ത്രിമാര്‍ പദ്ധതി സംബന്ധിച്ച് കത്തയച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്ത് യോജിച്ച അഭിപ്രായത്തില്‍ എത്തിച്ചേരുമെന്നും മന്ത്രി പറഞ്ഞു. ശോഭ പദ്ധതി ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതിക്ക് ഏകജാലകം വഴി അനുമതി നല്‍കണമെന്നുള്ള സി.പി.ഐ.എം മന്ത്രിമാരുടെ ആവശ്യത്തെ സി.പി.ഐ മന്ത്രിമാര്‍ എതിര്‍ത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിനോയ് വിശ്വം പാര്‍ട്ടി നേതാവ് എ ബി ബര്‍ദന് കത്തെഴുതിയിരുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.