എഡിറ്റര്‍
എഡിറ്റര്‍
”ഞാന്‍ കാശുണ്ടാക്കിയത് പണിയെടുത്ത്, കറവക്കാരന്റെ മകനായ കോടിയെരിക്ക് ഈ സമ്പത്ത് എവിടുന്നുണ്ടായി”; കോടിയെരിയെ അധിഷേപിച്ച് വീണ്ടും ശോഭാ സുരേന്ദ്രന്‍
എഡിറ്റര്‍
Wednesday 26th July 2017 10:41pm

തൃശ്ശൂര്‍: സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയെരി ബാലകൃഷ്ണനെ വീണ്ടും വ്യക്തി പരമായി അധിഷേപിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സി.പി.ഐ.എം – കോണ്‍ഗ്രസ് സംയുക്ത ഗൂഡാലോചനയുടെ ഫലമായി താനടക്കമുളള ബി.ജെ.പി നേതാക്കളുടെ ആസ്തി ചോദ്യം ചെയ്തു കൊണ്ട് ഉള്‍പാര്‍ട്ടികത്ത് ഉണ്ടെന്ന് പ്രചരണം തീര്‍ത്തും തെറ്റാണാന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞതായി നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നോട്ടീസില്‍ പറയുമ്പോലെ തനിക്ക് കാല്‍ കോടിയുടെ കാറില്ല എത്തിയോസ് കാറാണ് താന്‍ ഉപയോഗിക്കുന്നത്. ഈ കാറിന്റെ ഏറ്റവും പുതിയ മോഡലിനുപോലും പത്തുലക്ഷം രൂപ മാത്രമേ വിലവരൂ. സജീവരാഷ്ട്രീയത്തിന് പുറമെ ഭര്‍ത്താവിനും തനിക്കു കൃഷിയുണ്ട്. മൂന്നരയേക്കറോളം സ്ഥലത്ത് നെല്ല്, മഞ്ഞള്‍,റബ്ബര്‍ എന്നിവ കൃഷി ചെയ്യുന്നുണ്ട് കൂടാതെ കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്.


Read it ‘ബിഹാര്‍ നാടകം’;ബി.ജെ.പിയുടെ പിന്തുണയുമായി നിതീഷ് കുമാര്‍ നാളെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും


രാഷ്ട്രീയത്തിന് പുറമേ രാഷ്ട്രീയപ്രവര്‍ത്തനത്തിനൊപ്പം തൊഴില്‍ ചെയ്താണ് ബിജെപി നേതാക്കള്‍ കഴിയുന്നത്. എന്നാല്‍ രണ്ടു പശുക്കളുടെ പാലുവിറ്റു ജീവിച്ചിരുന്ന കറവക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ അച്ഛന്‍. ഇപ്പോള്‍ കോടിയേരിയുടെ മകന്‍ മാത്രമാണ് ജോലിക്കു പോകുന്നത് എന്നിട്ടും ഈ സമ്പത്തെല്ലാം കോടിയെരിക്ക് എവിടെന്ന് ലഭിച്ചു. എന്ന് ശോഭ ചോദിക്കുന്നു.

കോടിയെരിക്ക് രാഷിട്രീയമല്ലാതെ മറ്റു വരുമാന മാര്‍ഗങ്ങള്‍ ഇല്ല മകന് മൂന്നാറില്‍ നാനൂറ് ഏക്കര്‍ ഭൂമിയുണ്ട് എന്നും ശോഭ ആരോപിച്ചു. മുമ്പ് ആര്‍.എസ്.എസ് സമ്മതിച്ചാല്‍ കേരളത്തിലെ അമ്മമാര്‍ കോടിയേരിയുടെ മുഖത്ത് ചെരുപ്പുരി അടിക്കുമെന്ന് ശോഭ പറഞ്ഞിരുന്നു.

Advertisement