കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി കോടിയെരി ബാലകൃഷ്ണനുമെതിരെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ രംഗത്ത്.

കണ്ണൂരിലെ അക്രമങ്ങള്‍ക്ക് പ്രധാനകാരണക്കാര്‍ കണ്ണൂരില്‍ നിന്ന് തന്നെയുള്ള പിണറായി വിജയനും കോടിയെരി ബാലകൃഷ്ണനുമാണ് ഇവരുടെ തണലിലാണ് കണ്ണൂരിലെ അക്രമങ്ങള്‍ നടക്കുന്നത്. പയ്യന്നൂരില്‍ സി.പി.എം – ബി.ജെ.പി അക്രമമുണ്ടായതിനെ തുടര്‍ന്നു സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് ശോഭസുരേന്ദ്രന്റെ വിവാദപരാമര്‍ശം


Must Read പൊലീസ് പ്രതിരോധത്തില്‍; വിനായകന്റെ ശരീരത്തില്‍ ക്രൂരമര്‍ദ്ദനത്തിന്റെ പാടുകളുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


പിണറായി വിജയന്‍ ദല്‍ഹിയില്‍ ഇറങ്ങി നടക്കുന്നത് ബി.ജെ.പിയുടെ ഔദാര്യത്തിലാണ് ഇന്ത്യയിലെ 18 സംസ്ഥാനത്ത് ബി.ജെ.പിയാണ് അധികാരത്തില്‍ അവിടെയുള്ളവര്‍ തങ്ങളുടെ ഔദാര്യത്തിലാണ് ജീവിക്കുന്നത് .

ആര്‍.എസ്.എസ് നേതൃത്വം സമ്മതിച്ചാല്‍ കേരളത്തിലെ അമ്മമാര്‍ കോടിയെരിയുടെ മുഖത്ത് ചെരിപ്പൂരിയടിക്കും, കൂടാതെ പി.കെ കൃഷ്ണദാസിനെതിരെ ആരോപണം ഉന്നയിച്ചയാളെ നേരിട്ടുകണ്ടാല്‍ മുഖത്ത് ചെരിപ്പൂരിയടിക്കുമെന്നും ശോഭ പറഞ്ഞു.