തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരെ മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുധീഷ് മിന്നിക്കെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി.

കഴിഞ്ഞ ദിവസം കൈരളി ചാനലില്‍ നടന്ന ചര്‍ച്ചയുടെ ചുവടുപിടിച്ച് മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനും സി.പി.എം അനുഭാവിയുമായ സുധീഷ് മിന്നി ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റും അതിന്റെ ചുവടെ ചിലര്‍ നടത്തിയ കമന്റുകളും അപകീര്‍ത്തികരമാണ്. സുധീഷ് മിന്നിയും കൂട്ടാളികളും ഇത് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതാണെന്നും ഇവര്‍ക്കെതിരെ സ്ത്രീസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പരാതി പെടുന്നു.


Also read ‘ശോഭ ചേച്ചി സുരേട്ടന്‍ എന്ത് ബിസിനസ്സാണ് ചെയ്യുന്നത്’; നാട്ടുകാരായ ഞങ്ങള്‍ അറിഞ്ഞില്ലെലോ ;ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ പൊളിച്ചടുക്കി ശോഭയുടെ നാട്ടുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്


കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക ആരോപണപ്രത്യാരോപണങ്ങള്‍ നടക്കുന്നുണ്ട്. തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ ശോഭ പ്രതികരിച്ചിരുന്നു. സുധീഷ് മിന്നിയുടെ മുഖത്ത് ചെരുപ്പൂരിയടിക്കുമെന്നും ശോഭ പറഞ്ഞിരുന്നു.