shobhana-georgeചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് റിബല്‍ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച ശോഭനാ ജോര്‍ജ് പിന്‍മാറി. കോണ്‍ഗ്രസിലെ പി.സി വിഷ്ണുനാഥിനെതിരെയായിരുന്നു ശോഭന ജോര്‍ജ് രെഗത്തെത്തിയത്.

പാര്‍ട്ടിയുടെയും മുദായ നേതാക്കന്‍മാരുടെയും സ്‌നേഹ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് പത്രിക പിന്‍വലിച്ചതെന്ന് ശോഭന വ്യക്തമാക്കി. വിഷ്ണുനാഥിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അവര്‍ അറിയിച്ചു

15 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ശോഭനാ ജോര്‍ജ് ഇക്കുറി യു.ഡി.എഫ് നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ റിബലായി മത്സരിക്കാന്‍ അവര്‍ തീരുമാനിച്ചത്.

കഴിഞ്ഞദിവസം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വവും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി എ.കെ. ആന്റണി, വയലാര്‍ രവി തുടങ്ങിയവര്‍ ശോഭനയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മത്സരത്തില്‍നിന്നു പിന്‍വാങ്ങിയതെന്ന് അറിയുന്നു.