എഡിറ്റര്‍
എഡിറ്റര്‍
പിണറായി വിജയനെ പേടിയാണെങ്കില്‍ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ഗവര്‍ണറോട് ശോഭാ സുരേന്ദ്രന്‍
എഡിറ്റര്‍
Sunday 14th May 2017 12:31pm

 

ദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ കേരള ഹൗസിനു മുമ്പില്‍ ആര്‍.എസ്.എസ് നടത്തിയ പ്രതിഷേധത്തിലാണ് ശോഭ സുരേന്ദ്രന്റെ പരാമര്‍ശം.

ഗവര്‍ണര്‍ പദവിയോടു അല്‍പ്പമെങ്കിലും മര്യാദ കാണിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.


Also Read: ഉമേഷ്ബാബുവിനെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സി.പി.ഐ.എം നേതൃത്വത്തിന്റെ തിട്ടൂരം പയ്യന്നൂരില്‍ യുക്തിവാദി സംഘത്തിന്റെ പരിപാടി ഒഴിവാക്കി 


‘പിണറായി വിജയനെ കാണുമ്പോള്‍ തലകുനിച്ച്, എനിക്ക് പിണറായി വിജയനെ പേടിയാണ്, ഞാനൊരു നടപടിയും സ്വീകരിക്കില്ല എന്നു പറയാനാണ് കേരളത്തിന്റെ ബഹുമാനപ്പെട്ട ഗവര്‍ണറുടെ ഭാവമെങ്കില്‍ ദയവു ചെയ്ത് അങ്ങ് ആ കസേരയില്‍നിന്ന് ഇറങ്ങിപ്പോകണമെന്ന് ഞങ്ങള്‍ അങ്ങയോട് ആവശ്യപ്പെടുകയാണ്. തന്റേടമുണ്ടെങ്കില്‍, ആ ഗവര്‍ണറെന്നുള്ള പദവിയോട് അല്‍പ്പമെങ്കിലും സാമാന്യ മര്യാദയും നീതിബോധവും അങ്ങേയ്ക്കുണ്ടെങ്കില്‍ അങ്ങ് ചെയ്യേണ്ട കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി ചെയ്തു തീര്‍ക്കണമെന്ന് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കുവേണ്ടി, ഇന്ത്യയിലെ ജനത, ഡല്‍ഹയിലെ ജനത കേരളത്തിലെ ബഹുമാനപ്പെട്ട ഗവര്‍ണറോട് അറിയിക്കുകയാണ്.’ എന്നാണ് ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം.


Don’t Miss:കേന്ദ്രസഹായം വാഗ്ദാനം നല്‍കി ബി.ജെ.പി സംസ്ഥാന നേതാക്കള്‍ കോടികള്‍ കോഴവാങ്ങിയതായി ആരോപണം 


കണ്ണൂരില്‍ ആക്രമങ്ങള്‍ അവസാനിപ്പിക്കണണെന്ന് ആവശ്യപ്പെട്ട് ഒ. രാജഗോപാല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ബി.ജെ.പി സംഘം കഴിഞ്ഞദിവസം ഗവര്‍ണറെ കണ്ട് പരാതി നല്‍കിയിരുന്നു. ഈ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.

ഇതിനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എം.ടി. രമേശ് കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ ഫെയ്ബുക്കിലൂടെ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ശോഭ സുരേന്ദ്രന്റെ പ്രതിഷേധവും.

Advertisement