എഡിറ്റര്‍
എഡിറ്റര്‍
ചീഫ് വിപ്പിനെ മുഖ്യമന്ത്രി ചങ്ങലയ്ക്കിടണം: ശോഭ സുരേന്ദ്രന്‍
എഡിറ്റര്‍
Thursday 14th February 2013 10:37am

തൃശൂര്‍: സൂര്യനെല്ലി പെണ്‍കുട്ടിയുടേത് വളര്‍ത്തുദോഷമാണെന്ന് പറഞ്ഞ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ മുഖ്യമന്ത്രി ചങ്ങലയ്ക്കിടണമെന്നു മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Ads By Google

സ്ത്രീകളെ ഇത്തരത്തില്‍ അപമാനിക്കുന്ന ഒരു രാഷ്ട്രീയനേതാവ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും വായില്‍ തോന്നുന്ന എന്തും വിളിച്ചുപറയുന്ന ചീഫ് വിപ്പിന്റെ സമീപനം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ജോര്‍ജ് തുടര്‍ച്ചയായി സ്ത്രീകളെ അപമാനിക്കുകയാണ്. ആര്‍ക്കെതിരെ എന്ത് പറഞ്ഞാലും തനിയ്‌ക്കെതിരെ ഒരു നടപടിയും വരില്ലെന്ന ധാര്‍ഷ്ട്യമാണ് അദ്ദേഹത്തിന്. മുഖ്യമന്ത്രി അദ്ദേഹത്തെ ചങ്ങലക്കിട്ട് നിര്‍ത്തണം. അത് മാത്രമേ ഇനി വഴിയൂള്ളൂ.

പി.ജെ. കുര്യനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിയമോപദേശം നല്‍കുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലി ആ സ്ഥാനത്തു തുടരാന്‍ യോഗ്യനല്ലെന്നും അവര്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേന്ദ്രമന്ത്രി വയലാര്‍ രവി ഒരു സ്വകാര്യ ചാനലില്‍ മാപ്പ് പറഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍, ചാനലില്‍ മാപ്പ് പറയാതെ പരസ്യമായി മാപ്പുപറയണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Advertisement