ബാംഗ്ലൂര്‍: വരാപ്പുഴ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ശോഭാ ജോണിനെ പോലീസ് അറസ്റ്റു ചെയ്തു. ശോഭാ ജോണിനൊപ്പം തന്ത്രി കേസില്‍ പ്രതിയായ ബച്ചു റഹ്മാനടക്കം മറ്റു മൂന്നു പേരെയും അന്വേഷണസംഘം അറസ്റ്റു ചെയ്തിട്ടുണ്ട്. ബാംഗളൂരില്‍ നിന്നാണ് ശോഭാ ജോണിനെയും സംഘത്തെയും അന്വേഷണസംഘം അറസ്റ്റു ചെയ്തത്. ്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഒരു ലക്ഷം രൂപയ്ക്ക് ശോഭാ ജോണിന് കൈമാറിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരി പുഷ്പവതി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശോഭാ ജോണിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചത്.

Subscribe Us:

കേസില്‍ പെണ്‍കുട്ടിയുടെ ചേച്ചി പുഷ്പവതി, ചേച്ചിയുടെ ഭര്‍ത്താവ് വിനോദ് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനകം 21 പേരെ കേസില്‍ അറസ്റ്റു ചെയ്തിട്ടുണ്ട്്. എറണാകുളം റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.