ഡര്‍ബന്‍: തന്റെ ക്ലബ്ബായ ഇന്റര്‍ മിലാന്‍ വിട്ട് മാഞ്ചസ്റ്ററിലേക്ക് ചേക്കേറാന്‍ ഉദ്ദേശമില്ലെന്ന് ഹോളണ്ട് സൂപ്പര്‍ താരം വെസ്ലി ഷ്‌നൈഡര്‍. ലോകകപ്പിലെ മികച്ച പ്രകടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് അലക്‌സി ഫേര്‍ഗൂസന്‍ ഷ്‌നൈഡറെ നോട്ടമിട്ടിരുന്നു.

തന്നെ മാഞ്ചസ്റ്ററിലെത്തിക്കാന്‍ ഫെര്‍ഗൂസന്‍ ഇന്റര്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെന്ന കാര്യം ഷ്‌നൈഡര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ ഹൃദയം ഇന്ററിലാണെന്നും അടുത്ത സീസണ്‍വരെ ക്ലബ്ബ് വിടാന്‍ താല്‍പ്പര്യമില്ലെന്നും ഷ്‌നൈഡര്‍ വ്യക്തമാക്കുകയായിരുന്നു.