എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസില്ലായിരുന്നെങ്കില്‍ മോദി ഭരിക്കേണ്ടി വരുമായിരുന്നത് സൊമാലിയ പോലൊരു രാജ്യത്തെ ; കോണ്‍ഗ്രസിനെ വാനോളം പുകഴ്ത്തി ശിവസേന
എഡിറ്റര്‍
Saturday 11th February 2017 10:23am

shivsena

മുംബൈ: കോണ്‍ഗ്രസില്ലായിരുന്നെങ്കില്‍ നരേന്ദ്രമോദി സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വരുമായിരുന്നുവെന്ന് ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലിലാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരെ വാനോളം പുകഴ്ത്തി ശിവസേന രംഗത്തെത്തയിത്.

കഴിഞ്ഞ 60 വര്‍ഷം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാര്‍ ഇല്ലായിരുന്നുവെങ്കില്‍ മോദിയ്ക്ക് സൊമാലിയ പോലൊരു രാജ്യമായിരിക്കും ഭരിക്കേണ്ടി വരിക എന്നായിരുന്നു എഡിറ്റോറിയലില്‍ പറയുന്നത്. അഴിമതിയുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ വികസനപാതിയിലെത്തിച്ചത് കോണ്‍ഗ്രസ് ഭരണമായിരുന്നു എന്നും എഡിറ്റോറിയലില്‍ പറയുന്നു.

1971 ല്‍ പാകിസ്ഥാനെ ഇന്ദിരാഗാന്ധി പാഠം പഠിപ്പിച്ചെന്നും അവര്‍ ദേശ വിരുദ്ധരുടെ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിച്ചില്ലെന്നും ശിവസേന പറയുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ബാങ്കുകള്‍ ദേശസാത്ക്കരിച്ചു. നോട്ട് നിരോധിക്കല്‍ പോലുള്ള നടപടികളിലൂടെ ജനങ്ങളെ ദ്രോഹിച്ചില്ലെന്നും ഇന്ദിരയെ ദുര്‍ഗ്ഗ എന്നു വിളിച്ചത് അടല്‍ ബിഹാരി വാജ്‌പേയ് തന്നെയാണെന്നും എഡിറ്റോറിയല്‍ പറയുന്നു.


Also Read: ചിലര്‍ക്ക് അവര്‍ ചെയ്താല്‍ മാത്രമേ എല്ലാം ശരിയാവുകയുള്ളൂ : സി.പി.ഐ.എമ്മിനേയും എസ്.എഫ്.ഐയേയും വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍


രാജ്യത്ത് കമ്പ്യൂട്ടറുകള്‍ കൊണ്ടു വന്നത് രാജീവ് ഗാന്ധിയാണ്, സാങ്കേതിക രംഗത്ത് ഇന്ത്യയുടെ വികസനത്തിന് അടിത്തറ പാകിയതും രാജീവ് ഗാന്ധിയാണ്. നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചവരാണ്. ഇതൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ നരേന്ദ്രമോദി ഇന്ന് ഭരിക്കേണ്ടി വരുമായിരുന്നത് സൊമാലിയ പോലൊരു രാജ്യമാകുമായിരുന്നു എന്ന് സാമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നു.

Advertisement