മുംബൈ: ബാബരി മസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ വിധിപറഞ്ഞ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് എസ് യു ഖാനെ പ്രകീര്‍ത്തിച്ച് ശിവസേന രംഗത്തെത്തി. ഖാനെയും ജസ്റ്റിസ് ധരംവീര്‍ ശര്‍മയെയും സേനാ മുഖപത്രമായ സാംനയിലാണ് വാനോളം പുകഴ്ത്തിയിരിക്കുന്നത്.

മതത്തേക്കാള്‍ രാജ്യസ്‌നേഹം ജസ്റ്റിസ് ഖാനിന്റെ വിധിയില്‍ പ്രതിഫലിക്കുന്നുവെന്ന് മുഖപത്രത്തില്‍ പറയുന്നു. ഒരുപാട് മാനസിക സമ്മര്‍ദ്ദം ജസ്റ്റിസ് ഖാന്‍ അനുഭവിച്ചിട്ടുണ്ടാകുമെന്നും വിധിയിലൂടെ രാജ്യത്തെ മുസ്‌ലിംകള്‍ക്ക സുവര്‍ണാവസരമാണ് ലഭിച്ചതെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിധി പൂര്‍ണമായും മനസ്സിലാക്കുന്നതിനു മുമ്പേകോടതിയെ സമീപിക്കുമെന്നു അഭിപ്രായപ്പെട്ട ബാബരി മസ്ജിദ് ആക്ഷന്‍ കമ്മറ്റിയെയും സാംന കുറ്റപ്പെടുത്തുന്നുണ്ട്.