Categories

ശിവരാജ് പാട്ടീല്‍ കര്‍ണാടക പുതിയ ലോകായുക്ത

ബാംഗ്ലൂര്‍: കര്‍ണാടക പുതിയ ലോകായുക്തയായി സുപ്രീംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് ശിവരാജ് വി പാട്ടീലിനെ നിയമിച്ചു. സന്തോഷ് ഹെഗ്‌ഡെയുടെ കാലാവധി തീരുന്ന പശ്ചാത്തലത്തിലാണ് പാട്ടീലിനെ നിയമിച്ചുകൊണ്ടുള്ള നിയമന ഉത്തരവില്‍ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് ഒപ്പുവെയ്ക്കുന്നത്. ഹെഗ്‌ഡെയുടെ കാലാവധി ആഗസ്ത് രണ്ടിന് തീരാനിരിക്കെയാണ് ശിവരാജിന്റെ നിയമനം.

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുള്ള ശിവരാജ്, 2001-2009 കാലത്തെ സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ അന്വേഷണ സമിതിയംഗമായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.