ന്യൂദല്‍ഹി: ഇന്ത്യന്‍ താരം ശിവേന്ദ്ര തന്നെ മനപൂര്‍വ്വം ഇടിച്ചിട്ടില്ലെന്നും അത്തരത്തില്‍ പാക് ടീം ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും പാക് താരം ഫരീദ് അഹമ്മദ്. ‘ ശിവേന്ദ്രയോട് ക്ഷമ ചോദിക്കുന്നു. തെറ്റുചെയ്യാതെ ശിക്ഷിക്കപ്പെടുകയാണ് അദ്ദേഹം. അദ്ദേഹം മനപൂര്‍വ്വമല്ല തന്നെ ഇടിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. അത്തരം കാര്യങ്ങള്‍ കളിയില്‍ പതിവായി ഉണ്ടാവുന്നതാണ്. ശിവേന്ദ്രക്കെതിരെ പാക് ടീം പരാതി നല്‍കിയിട്ടില്ല. ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെ ഇത്തരം നീക്കങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. ഇതും അതിന്റെ ഭാഗമാണെന്നാണ് ഞാന്‍ കരുതുന്നത്’ – ഫരീദ് വ്യക്തമാക്കി.

ശിവേന്ദ്രയുടെ ഹോക്കി സ്റ്റിക്കു കൊണ്ട് ഫരീദിന്റെ മുഖത്ത് അടിയേറ്റതിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റ് ഡയരക്ടര്‍ ശിവേന്ദ്രയെ മൂന്ന് കളികളില്‍ നിന്ന് വിലക്കിയത്. വിലക്ക് പിന്നീട് രണ്ട് കളിയായി ചുരുക്കിയിരുന്നു. ശിവേന്ദ്രക്കെതിരെയുള്ള നടപടിയില്‍ ഹോക്കി ആരാധകര്‍ അതൃപ്തരാണ്.

Subscribe Us: