ന്യൂദല്‍ഹി: മുന്‍ വിദേശ കാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനെ ദേശീയ സുരക്ഷാ ഉപേദാഷ്ടാവായി നിയമിച്ചു. നേരത്തെ എം കെ നാരായണനായിരുന്നു ഈ സ്ഥാനത്തുണ്ടായിരുന്നത്. എം കെ നാരായണനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ച സാഹചര്യത്തിലാണ് തല്‍സ്ഥാനത്തേക്ക് ശിവശങ്കര്‍ മേനോനെ നിയമിച്ചത്. കേന്ദ്ര സഹമന്ത്രിക്ക് തുല്യമായ പദവിയാണിത്.

മലയാളിയായ ശിവശങ്കര്‍ മേനോന്‍ ചൈന, ഇസ്രയേല്‍ , ഓസ്ട്രിയ, ജപ്പാന്‍ , ശ്രീലങ്ക എന്നിവിടങ്ങളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
1972 ബാച്ചിലെ ഐ.എഫ്.എസ് ഓഫീസറായാണ് ശിവശങ്കര്‍ മേനോന്‍ സര്‍വ്വീസിലെത്തിയത്.

ഇത് മൂന്നാം തവണയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മലയാളി നിയമിതനാകുന്നത്. ജെ എന്‍ ദീക്ഷിത്, എം.കെ നാരായണന്‍ എന്നിവരാണ് ശിവശങ്കര്‍ മേനോന്റെ മുന്‍ഗാമികള്‍ .

ന്യൂയോര്‍ക്കിലും ടിബറ്റിലെ ലാസയിലും ഇന്ത്യയുടെ കോണ്‍സല്‍ ജനറലായിരുന്ന അപ്പുണ്ണി എന്ന പി. നാരായണമേനോന്‍ (പി.എന്‍. മേനോന്‍) അച്ഛനാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദേശകാര്യ സെക്രട്ടറിയും നയതന്ത്ര വിദഗ്ദനുമായിരുന്ന കെ പി എസ്. മേനോന്റെ മകള്‍ മാലിനിയാണ് അമ്മ. ചൈനയില്‍ അംബാസിഡര്‍ ആയിരുന്ന രാം സാഥെയുടെ മകള്‍ മോഹിനി സാഥെയാണ് ഭാര്യ. മക്കള്‍ : അദിഥി അഭ (അമേരിക്ക)