മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീടിനു മുന്നില്‍ ശിവസേന പ്രവര്‍ത്തകരുടെ പ്രകടനം. ഐ പി എല്ലില്‍ നിന്നും പാകിസ്ഥാന്‍ കളിക്കാരെ ഒഴിവാക്കാന്‍ പാടില്ലായിരുന്നെന്ന ഷാരൂഖിന്റെ പ്രസ്താവനയക്കെതിരെയാണ് ശിവസേന രംഗത്തെത്തിയത്.

ബന്ദ്രയിലുള്ള ഷാരൂഖിന്റെ ‘മന്നത്ത്’ എന്ന് പേരിട്ടിരിക്കുന്ന വീടിന് മുന്നില്‍ ശിവസേന പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തുകയായിരുന്നു. പാക് കളിക്കാര്‍ക്ക് അനുകൂലമായി സംസാരിക്കുകയാണെങ്കില്‍ ഷാരൂഖ് പാകിസ്ഥാനിലേക്ക് പോകണമെന്ന് പ്രകടനം നയിച്ച ശിവസേന നേതാവ് എം എല്‍ സി അനില്‍ പരബ് പറഞ്ഞു. രാജ്യ സ്‌നേഹത്തെ ബാധിക്കുന്ന വിഷയമാണിതെന്നും ഷാരൂഖ് രാഷ്ട്രീയക്കില്‍ ഇടപെടേണ്ടെന്നും പ്രതിഷേധിക്കാര്‍ ആവശ്യപ്പെട്ടു. ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷിയും ഷാരൂഖിനെതിരെ പ്രസ്തവനക്കെതിരെ രംഗത്തെത്തിയിരുന്നു.