മുംബൈ: ശിവന്റെ ചിത്രം മിനിസ്‌കേര്‍ട്ടില്‍ നല്‍കിയെന്നാരോപിച്ച് ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മനീഷ് അറോറ തയ്യാറാക്കിയ മിനി സ്‌കേര്‍ട്ടിലാണ് നടരാജ നടനമാടുന്ന ശിവന്റെ ചിത്രം നല്‍കിയത്.

വിവിധ സൈസിലുള്ള മിനിസ്‌കേര്‍ട്ട് കമ്പനിയുടെ സൈറ്റില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. 250 യൂറോ മുതല്‍ 570 യൂറോ വരെയാണ് വില. സംഗതി പുറത്തായതോടെ വിവിധ സംഘടനകള്‍ കമ്പനിക്കെതിരേ രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ മനീഷ് അറോറ മാപ്പു പറയണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

സരസ്വതി ദേവിയുടെ ചിത്രം സ്വിംസ്യൂട്ടില്‍ ചിത്രീകരിച്ചുവെന്ന വാര്‍ത്തവന്ന് ദിവസങ്ങള്‍ക്കുശേഷമാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.