Categories

എസ് ശിവരാമന് കോണ്‍ഗ്രസ് അംഗത്വം നല്‍കി

പാലക്കാട്: സി പി ഐ എമ്മില്‍ നിന്ന രാജിവെച്ച മുന്‍ ഒറ്റപ്പാലം എം പി എസ് ശിവരാമന് കോണ്‍ഗ്രസ് അംഗത്വം നല്‍കി. പാലക്കാ്ഡി സി സി ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് സി വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം വിതരണംചെയ്തു.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ശിവരാമന്‍ സി പി ഐ എം വിട്ടത്. പാര്‍ട്ടി നിലപാടുകളുമായി യോജിച്ചു പോകാനാകാത്തതിനാലാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതെന്നായിരുന്നു ശിവരാമന്‍ വ്യക്തമാക്കിയത്.

ഒരു ദലിത് നേതാവിനെയും വളര്‍ന്ന് വരാന്‍ പാര്‍ട്ടി ഇപ്പോള്‍ സമ്മതിക്കുന്നില്ലെന്നും സി പി ഐ എം നേതാക്കളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലെന്നും തെറ്റുതിരുത്തല്‍ പ്രാവര്‍ത്തികമാക്കാന്‍ നേതാക്കള്‍ കഴിയില്ലെന്നും ശിവരാമന്‍ വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടി വിട്ട ശേഷം ശിവരാമന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് ശിവരാമന്‍ കെ പി സി സിക്ക് നല്‍കിയിരുന്നു.
രാജിവെക്കുമ്പോള്‍ സി പി ഐ എം ലക്കിടി ലോക്കല്‍ സെക്രട്ടറിയായിരുന്നു ശിവരാമന്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.