എഡിറ്റര്‍
എഡിറ്റര്‍
ഒടുവില്‍ ആ കുസൃതിക്കുടുക്ക എത്തി, തന്നെ ‘ഫെയ്മസാക്കിയ’ കൃതേഷേട്ടനെ കാണാന്‍!
എഡിറ്റര്‍
Thursday 11th May 2017 11:20pm

കോഴിക്കോട്: മുതലക്കുളം മൈതാനത്തെ ആ കുസൃതി കുടുക്ക ആരാണെന്ന് തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ട്രോള്‍ ഗ്രൂപ്പുകളിലുള്‍പ്പെടെ വന്‍ സ്വീകരണമാണ് ഈ കൊച്ചു സുന്ദരിക്ക് ലഭിച്ചത്.

ഇപ്പോഴിതാ, തന്നെ ലോകമെങ്ങും ‘ഫെയ്മസാ’ക്കിയ ക്യാമറാമാന്‍ കൃതേഷിനെ കാണാനായി എത്തിയിരിക്കുകയാണ് ശിവന്യ മോള്‍. എ.സി.വി ന്യൂസിന്റെ കോഴിക്കോട്ടെ സ്റ്റുഡിയോയിലെത്തിയാണ് ശിവന്യ കൃതേഷിനെ കണ്ടത്.


Don’t Miss: ‘ഇത്രയും സാമുദായിക സന്തുലിതമായ ഭരണഘടനാ ബെഞ്ച് ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല’; മുത്തലാഖ് കേസ് വാദം കേള്‍ക്കുന്ന ബെഞ്ച് രൂപീകരിച്ചത് ജഡ്ജിമാരുടെ സമുദായം പരിഗണിച്ചെന്ന് അഡ്വ. എ ജയശങ്കര്‍


‘അങ്ങനെ ഞാന്‍ തിരഞ്ഞുകൊണ്ടിരുന്ന സോഷ്യല്‍ മീഡിയ താരം ശിവന്യയെ കണ്ടുമുട്ടിയപ്പോള്‍….’ എന്ന കുറിപ്പോടെ കൃതേഷ് തന്നെയാണ് ശിവന്യയ്‌ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

‘ചതിച്ചാതാ, എന്നെ കാമറാമാന്‍ ചതിച്ചതാ’ എന്ന അടിക്കുറിപ്പോടെ കൃതീഷ് കാമറയില്‍ പകര്‍ത്തിയ 37 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. നിമിഷനേരം കൊണ്ടു ദൃശ്യങ്ങള്‍ വൈറലായി മാറുകയായിരുന്നു. കൃതീഷ് മനസ്സില്‍ പോലും കരുതാത്ത തലത്തിലേക്കാണ് ദൃശ്യങ്ങള്‍ ജനമനസ്സുകളില്‍ പതിഞ്ഞത്.

കൃതേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ശിവന്യയുടെ കുസൃതികള്‍ കാണാം:

Advertisement