Administrator
Administrator
സ്ഥലം നല്‍കി അബ്ദുറഹ്മാന്‍ ഹാജി മാതൃകകാട്ടി,ശിവക്ഷേത്രത്തിലേക്ക് ഇനി കുഞ്ഞാപ്പു ഹാജി റോഡ്
Administrator
Monday 5th March 2012 9:29am

മലപ്പുറം: വിളയില്‍ പരുത്തിക്കോട്ടുമണ്ണയിലെ ശിവക്ഷേത്രത്തിലേക്ക് റോഡ് ഇനിമുതല്‍ അറിയപ്പെടുക കുഞ്ഞാപ്പു ഹാജി റോഡെന്നാണ്.

വെറുതേയൊരു പേരുവന്നതല്ല കേട്ടോ, സ്ഥലത്തര്‍ക്കത്തില്‍ മുങ്ങിക്കിടന്നിരുന്ന റോഡ് നിര്‍മ്മിക്കാന്‍ അയല്‍വാസിയായ അബ്ദുറഹിമാന്‍ ഹാജി എന്ന കുഞ്ഞാപ്പുഹാജി സ്വന്തം സ്ഥലം വിട്ടുനല്‍കുകയായിരുന്നു. ഇതിന്റെ നന്ദിസൂചകമായി നാട്ടുകാരാണ് റോഡിന് കുഞ്ഞാപ്പു ഹാജിയുടെ പേര് കൊടുക്കാന്‍ തീരുമാനിച്ചത്.

പ്രസിദ്ധമായ ശാരത്ത് കുടുംബത്തിന്റെ ക്ഷേത്രത്തിന് 500 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി പലകുറി കൈമാറ്റം ചെയ്യപ്പെട്ടതോടെ ഇവിടേക്കുള്ള വഴി നഷ്ടമായി. ക്ഷേത്രഭൂമിയില്‍ 14 സെന്റില്‍ കുറവും കണ്ടെത്തി.

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജീവിച്ചിരിക്കെ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് തൊട്ടടുത്ത ഭൂവുടമ ഏഴ് സെന്റ് ക്ഷേത്രത്തിന് വിട്ടുകൊടുത്തെങ്കിലും പ്രശ്‌നം തീര്‍ന്നിരുന്നില്ല. ആര്‍.ഡി.ഒ മാരും കളക്ടര്‍മാരും പോലീസ് അധികൃതരും നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.

ഒടുവില്‍ ക്ഷേത്രഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ പരാതിയില്‍ നടപടി പ്രതീക്ഷിച്ചിരിക്കെയാണ് രണ്ടുമാസം മുന്‍പ് അരീക്കാട് എസ്.ഐ ആയി ചുമതലയേറ്റ പി.മനോഹരന്‍ പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൈയ്യെടുത്തത്. റോഡിന് ആവശ്യമായ വീതിയില്‍ ആറ് മീറ്റര്‍ ദൂരത്തില്‍ സ്ഥലം വിട്ടുനല്‍കാന്‍ കുഞ്ഞാപ്പു തയ്യാറായതോടെ ഇത് വിജയിച്ചു. ക്ഷേത്രത്തിലേക്ക് വഴിലഭിക്കുന്നതിന് പുറമേ തൊട്ടടുത്ത നിരവധി കുടുംബങ്ങള്‍ക്ക് ഇത് ഉപകാരമാവുകയും ചെയ്യും.

Malayalam news

Kerala news in English

Advertisement