മുംബൈ: ദസറയോടനുബന്ധിച്ച് ശിവാജി പാര്‍ക്കില്‍ റാലി നടത്തിയതിന് ശിവസേനക്കെതിരേ പോലീസ് കേസെടുത്തു. അനുവദനീയമായ ശബ്ദപരിധി ലംഘിച്ചതിനാണ് കേസെടുത്തതെന്ന് പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ മധുകര്‍ സാംഘേ പറഞ്ഞു.

ശിവാജി പാര്‍ക്കില്‍ റാലി നടത്താന്‍ ബോംബെ ഹൈക്കോടതി നേരത്തേ സേനയെ അനൂവദിച്ചിരുന്നു. എന്നാല്‍ ശബ്ദനിരോധന മേഖലയില്‍ 50 ഡസിബെല്ലില്‍ താഴെമാത്രമേ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചാണ് സേന റാലി നടത്തിയത്.