എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ശിവസേന
എഡിറ്റര്‍
Monday 27th March 2017 8:09pm

മുംബൈ: ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. രാജ്യസഭാംഗം കൂടിയായ ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്താണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഹിന്ദുത്വവാദിയായ നേതാവ് നരേന്ദ്രമോദിയുടെ രൂപത്തില്‍ പ്രധാനമന്ത്രിയായി ഉണ്ട്. അതു പോലെയുള്ള മറ്റൊരു നേതാവായ യോഗി ആദിത്യ നാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായും ഉണ്ട്. അതിനാല്‍ ഹിന്ദുരാഷ്ട്രം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ രാഷ്ട്രപതിയായി മോഹന്‍ ഭാഗവത് വരണമെന്നാണ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടത്.


Don’t Miss: ‘ഭക്തിഗാനം മാത്രമല്ല, കളിയുടെ ഇടവേളയില്‍ ഹോമവും നടത്താം’; ഐ.പി.എല്ലിനിടെ ഭക്തിഗാനം കേള്‍പ്പിക്കണമെന്ന് പറഞ്ഞ ദിഗ്വിജയ് സിംഗിനെ വലിച്ച് കീറി ട്രോളന്‍മാര്‍


അതേ സമയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയം കൈപ്പിടിയിലൊതുക്കാനുള്ള തന്ത്രങ്ങള്‍ ബി.ജെ.പി ഇതിനവകം ആവിഷ്‌കരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ അത്താഴ വിരുന്നിന് ക്ഷണിച്ചുവെന്നാണ് ബി.ജെ.പിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

എന്നാല്‍ ശിവസേന ഇക്കാര്യം ബി.ജെ.പി നിഷേധിച്ചു. അത്താഴ വിരുന്നിന് ബി.ജെ.പിയോ പ്രധാനമന്ത്രിയോ തങ്ങളെ ക്ഷണിച്ചിട്ടില്ല. ഇനി ക്ഷണിക്കുകയാണെങ്കില്‍ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും സര്‍ക്കാരിന്റെ ഭാഗമായ ശിവസേനയുമായുള്ള ബിജെപിയുടെ ബന്ധം അടുത്തിടെ മോശമായിരുന്നു. മഹാരാഷ്ട്ര തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സ്വതന്ത്രമായാണ് മത്സരിച്ചത്.


Also Read: ‘മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തുക; ഇല്ലെങ്കില്‍ നമാസ് നടത്താന്‍ തന്നെ അനുവദിക്കില്ല’; യു.പിയില്‍ വീണ്ടും വര്‍ഗ്ഗീയ പോസ്റ്ററുകള്‍


 

Advertisement