എഡിറ്റര്‍
എഡിറ്റര്‍
ഉദ്ദവ് താക്കറെ ശിവസേന അധ്യക്ഷന്‍; സ്ത്രീ സുരക്ഷയ്ക്കായി കത്തി വിതരണം ചെയ്തു
എഡിറ്റര്‍
Wednesday 23rd January 2013 2:49pm

മുംബൈ: ശിവസേനയുടെ പുതിയ പ്രസിഡന്റായി ഉദ്ദവ് താക്കറെ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ മകനായ ഉദ്ദവ് താക്കറെയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

Ads By Google

മുംബൈയിലെ ശിവസേന ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് പാര്‍ട്ടി പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പാര്‍ട്ടിയെ കൂടുതല്‍ കരുത്തോടെ മുന്നോട്ട് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അധ്യക്ഷ പദവിയിലെത്തിയ ഉദ്ദവ് താക്കറെ വ്യക്തമാക്കി. ശിവസേനയെ ഇന്നത്തെ നിലയിലെത്തിച്ച ബാല്‍ താക്കറെയുടെ യശസ്സ് അദ്ദേഹത്തിന്റെ മകനെന്ന നിലയില്‍ ഞാന്‍ ഉയര്‍ത്തി പിടിക്കുമെന്നും ഉദ്ദവ് പറഞ്ഞു.

ബാല്‍ താക്കറെയുടെ ജന്മദിനം കൂടിയായ ഇന്ന് സ്ത്രീകള്‍ക്ക് സുരക്ഷയ്ക്കായി ചൈനീസ് നിര്‍മിത കത്തി നല്‍കിയാണ് ശിവസേന ആചരിച്ചത്. സ്ത്രീകള്‍ ബാഗില്‍ ലിപ്സ്റ്റിക്കിന് പകരം കത്തി സൂക്ഷിക്കണമെന്നായിരുന്നു ബാല്‍ താക്കറെ ആഹ്വാനം ചെയ്തിരുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞു.

ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് മുംബൈയിലെ തെരുവ് ശുചീകരണ പ്രവര്‍ത്തനം നടത്തും. അമിതാഭ് ബച്ചനാണ് ശുചീകരണ യജ്ഞത്തിന് നേതൃത്വം നല്‍കുന്നത്.

Advertisement