എഡിറ്റര്‍
എഡിറ്റര്‍
മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്നത് മോദി അവസാനിപ്പിക്കണമെന്ന് ശിവസേന
എഡിറ്റര്‍
Monday 13th February 2017 7:22pm

shiv


പ്രധാനമന്ത്രി ദല്‍ഹിയിലെയും മുഖ്യമന്ത്രിമാര്‍ സംസ്ഥാനങ്ങളിലെയും കാര്യങ്ങള്‍ നോക്കിയാല്‍ മതി. മറ്റുള്ളവരുടെ കുളിമുറിയില്‍ എത്തി നോക്കേണ്ടെന്നും സാമ്‌ന പറയുന്നു.


മുംബൈ:  മന്‍മോഹന്‍ സിങ്ങിനെതിരായ മോദിയുടെ ‘റെയിന്‍കോട്ട്’ പരാമര്‍ശത്തെ വിമര്‍ശിച്ച് ശിവസേന. മറ്റുള്ളവരുടെ കുളിമുറിയില്‍ എത്തിനോക്കുന്നത് അവസാനിപ്പിക്കണമെന്നും ഭരണകാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും ശിവസേന മുഖപത്രം ‘സാമ്‌ന’ വിമര്‍ശിക്കുന്നു.

യു.പിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി ഭീഷണിപ്പെടുത്തിയത് എല്ലാവരുടെയും ജാതകങ്ങള്‍ തന്റെ പക്കലുണ്ടെന്നാണ്. എന്നാല്‍ എല്ലാവരുടെയും ജാതകങ്ങള്‍ ഇന്റര്‍നെറ്റിലുണ്ടെന്നാണ് അഖിലേഷ് യാദവ് ഇതിന് നല്‍കിയ മറുപടി. ഒരു പ്രചരണം എത്രത്തോളം തരം താഴുമെന്നതിന്റെ ഉദാഹണമാണിതെന്നും സാമ്‌ന കുറ്റപ്പെടുത്തുന്നു.


Read more: നേമത്ത് ബി.ജെ.പി ജയിച്ചത് സ്വന്തം കഴിവുകൊണ്ടല്ലെന്ന് വെള്ളാപ്പള്ളി; കേരളത്തില്‍ എന്‍.ഡി.എ ഒറ്റക്കെട്ടല്ല


പ്രധാനമന്ത്രി ദല്‍ഹിയിലെയും മുഖ്യമന്ത്രിമാര്‍ സംസ്ഥാനങ്ങളിലെയും കാര്യങ്ങള്‍ നോക്കിയാല്‍ മതി. മറ്റുള്ളവരുടെ കുളിമുറിയില്‍ എത്തി നോക്കേണ്ടെന്നും സാമ്‌ന പറയുന്നു.

മറ്റുള്ളവരുടെ ബാത്ത്‌റൂമിലേക്ക് ഒളിഞ്ഞു നോക്കുന്നയാളാണ് മോഡിയെന്ന് രാഹുല്‍ഗാന്ധി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. മഴക്കോട്ടിട്ട് കുളിമുറിയില്‍ കുളിക്കാന്‍ ഡോക്ടര്‍ സാബിന് മാത്രമേ അറിയൂ എന്നുമായിരുന്നു മോദി മന്‍മോഹന്‍ സിങ്ങിനെതിരായ മോദിയുടെ പരാമര്‍ശം.

Advertisement