Categories

ഐ പി എല്‍ : ശാരൂഖ് ഖാനെതിരെ ശിവസേന

മുംബൈ: ഐ പി എല്‍ ലേലത്തില്‍ പാക് താരങ്ങളെ ആരെയും എടുക്കാതിരുന്നതിനെ വിമര്‍ശിച്ച ഷാരൂഖ് ഖാനെ ശിവസേന നോട്ടമിടുന്നു. ഷാരൂഖിന്റെ പുതിയ സിനിമയായ ‘മൈ നെയിം ഈസ് ഖാന്‍’ സ്‌ക്രീനിങിന് അനുവദിക്കില്ലെന്ന് ശിവസേന വ്യക്തമാക്കി. സിനിമയുടെ പോസ്റ്ററുകള്‍ സേന പ്രവര്‍ത്തകര്‍ പലയിടങ്ങളിലും നശിപ്പിച്ചു. ‘പാകിസ്ഥാന്‍ കളിക്കാരെ ഉള്‍പ്പെടുത്തുന്നത് എങ്ങിനെയെന്ന് കാണണം. പാകിസ്ഥാനികളെ പ്രശംസിക്കുന്നത് തങ്ങള്‍ ഒരു തരത്തിലും സഹിക്കില്ല. ബാല്‍താക്കറെ നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. വരും ദിവങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം’-ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.

കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയായ ഷാരൂഖ് ഖാന്‍ പാക് താരങ്ങളെ ഐ പി എല്‍ ലേലത്തില്‍ നിന്ന് ഒഴിവാക്കിയതിനെ വിമര്‍ശിച്ചിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കളിയില്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്. എന്റെ രാജ്യം എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നാണ് ഞാന്‍ കരുതുന്നതെന്നും ഷാരൂഖ് വ്യക്തമാക്കിയിരുന്നു.

കേന്ദ്ര അഭ്യന്തരമന്ത്രി ചിദംബരവും പാക് താരങ്ങളെ ഒഴിവാക്കിയതിനെ വിമര്‍ശിച്ചിരുന്നു. സംഭവം ഖേദകരമാണെന്നും ഇത് ക്രിക്കറ്റിനെ ദോശകരമായി ബാധിക്കുമെന്നും ചിദംബരം വ്യക്തമാക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.