എഡിറ്റര്‍
എഡിറ്റര്‍
ശിവസേന മേധാവി ബാല്‍ താക്കറെ മരിച്ചു
എഡിറ്റര്‍
Saturday 17th November 2012 5:20pm

മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെ(86) മരിച്ചു. മുംബൈയിലെ വസതിയില്‍ വൈകിട്ട് 3.33നായിരുന്നു അന്ത്യം. ഉദരരോഗവും ശ്വാസകോശ രോഗവും മൂലം അത്യാസന്നനിലയിലായിരുന്ന താക്കറെ ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്. ഹിന്ദു ഹൃദയ് സാമ്രാട്ട് (ഹിന്ദുഹൃദയങ്ങളുടെ അധിപന്‍) എന്ന പേരില്‍ അറിയപ്പെട്ട ബാല്‍ താക്കറെ ഏറെ നാളുകളായി രോഗാവസ്ഥയിലായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം നില മെച്ചപ്പെട്ടിരുന്നു. എന്നാല്‍ രാത്രിയോടെ നില വീണ്ടും വഷളാവുകയായിരുന്നു. മരണവാര്‍ത്തയറിഞ്ഞ് സേനപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും സിനിമപ്രവര്‍ത്തകരും തുടങ്ങി വന്‍ ജനാവലിയാണ് താക്കറെയുടെ വസതിയായ മാതോശ്രീയിലേക്കെത്തുന്നത്.

Ads By Google

മുംബൈ, താനെ എന്നിവിടങ്ങളില്‍ നിന്ന് ശിവസേന പ്രവര്‍ത്തകര്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇവിടേക്കുള്ള വഴികളിലെല്ലാം പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. പലയിടങ്ങളിലും സംസ്ഥാന പോലീസിനും സി.ആര്‍.പി.എഫിനും പുറമെ ദ്രുതകര്‍മസേനയെയും വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തിനായി കേന്ദ്ര ആഭ്യന്തമന്ത്രാലയം കൂടുതല്‍ സേനയെ സംസ്ഥാനത്തേക്കയച്ചിട്ടുണ്ട്. ഞായറാഴ്ച മൂന്ന് മണിക്ക ശിവാജി പാര്‍ക്കിലാണ് സംസ്‌കാരം.

ഫ്രീ പ്രസില്‍ കാര്‍ട്ടൂണിസ്റ്റായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. ആറ് വര്‍ഷം വരെ ഫ്രീ പ്രസില്‍ കാര്‍ട്ടൂണിസ്റ്റായി തുടര്‍ന്നു. സ്വന്തം പ്രസിധീകരണമായ ‘മാര്‍മിക്’ തുടങ്ങുന്നതോടെയാണ് താക്കറെയുടെ രാഷ്ട്രീയജീവിതത്തിന് തുടക്കം കുറിക്കുന്നത്.  തുടര്‍ന്ന് ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’ മറാത്തിയിലും ‘ദോഫര്‍ കാ സാമ്‌ന’ഹിന്ദിയിലും തുടങ്ങി. തുടര്‍ന്നായിരുന്നു രാഷ്ടീയപാര്‍ട്ടി രൂപീകരിച്ചത്. മധ്യമുംബൈയില്‍ ദസറ ആഘോഷത്തിനിടെ 1966 -ല്‍ ശിവാജി പാര്‍ക്കില്‍ വമ്പന്‍ റാലിയോടെയായിരുന്നു ശിവസേനയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം.

കടുത്ത പ്രാദേശിക വാദിയായ താക്കറെ കേരളമുള്‍പ്പെടെയുള്ള തെക്കെ ഇന്ത്യക്കാര്‍ക്കും ഗുജറാത്തികള്‍ക്കും, വടക്കേ ഇന്ത്യക്കാര്‍ക്കുമെതിരെ മഹാരാഷ്ട്ര വിട്ടുപോകണമെന്നാവശ്യപ്പെട്ട് ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. മഹാരാഷ്ട്ര മറാത്തികള്‍ക്ക് എന്ന് പറഞ്ഞുകൊണ്ട് മണ്ണിന്റെ മക്കള്‍വാദമുന്നയിച്ചായിരുന്നു ബാല്‍ താക്കറെ ഇതര ജനവിഭാഗങ്ങളെ ആട്ടിപ്പായിച്ചത്.

ഒരേ സമയം പ്രാദേശികവാദവും അന്ധമായ ഹിന്ദുത്വവാദവും ഉയര്‍ത്തിപ്പിടിച്ച താക്കറെയും ശിവസേനയും 1995-ല്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലേറി. ബി.ജെ.പിയുടെ സഖ്യകക്ഷിയായിട്ടായിരുന്നു മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ ശിവസേനക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടായിരുന്നു. താക്കറെയുടെ കടുത്ത പ്രാദേശിക-വര്‍ഗ്ഗീയ നിലപാടുകളും പ്രവര്‍ത്തനങ്ങളും 1999 മുതല്‍ 2005 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും  വോട്ടുചെയ്യുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന കേശവ് താക്കറെയുടെ മകനായി 1926 ജനുവരി 26 നായിരുന്നു ജനനം. പരേതയായ മീന താക്കറെയാണ് ഭാര്യ. മൂത്ത മകന്‍ ബിന്ദു മാധവ് താക്കറെ നേരത്തെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ശിവസേനപ്രവര്‍ത്തകരായ ഉദ്ദവ് താക്കറെ,  ജയദേവ് താക്കറെ എന്നിവരും മക്കളാണ്.

സൈന്യത്തിന്റെ നിയന്ത്രണം എനിക്ക് തരൂ, എല്ലാം ഒരു മാസം കൊണ്ട് ഞാന്‍ നേരെയാക്കിത്തരാം: ബാല്‍ താക്കറെ

സല്‍­മാ­ന്റെ കു­ടും­ബം രാ­ജ്യ­സ്‌­നേ­ഹ­മു­ള്ളവര്‍: ബാല്‍ താക്കറെ

ഓസ്‌ട്രേലിയന്‍ ടീമിനെ മഹാരാഷ്ട്രയില്‍ കളിപ്പിക്കില്ല: താക്കറെ

Advertisement