Categories

Headlines

ശിവേസന എം.പി വിമാനത്തില്‍ ചെരുപ്പൂരി അടിച്ചത് മലയാളി ഉദ്യോഗസ്ഥനെ

 

മുംബൈ: വിമാനത്തില്‍ ശിവസേന എം.പിയുടെ മര്‍ദനത്തിന് ഇരയായത് കണ്ണൂര്‍ സ്വദേശിയായ ഏയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍. എയര്‍ ഇന്ത്യയില്‍ മാനേജരായ രാമന്‍ സുകുമാറിനെയാണ് ശിവസേന എം.പി രവീന്ദ്ര ഗെയിക്വാദ് കഴിഞ്ഞ ദിവസം മര്‍ദിച്ചത്. ജനപ്രതിനിധികള്‍ മാന്യമായി പെരുമാറേണ്ടവരാണെന്ന് രാമന്‍ സുകുമാര്‍ പ്രതികരിച്ചു.


Also read താരസംഘടനകള്‍ക്കെതിരായ വിധി; ‘സൂപ്പര്‍ താരം പറഞ്ഞതല്ല താന്‍ പറഞ്ഞതാണ് ശരിയെന്ന് ഈ ഒരു രാത്രിയെങ്കിലും നിങ്ങള്‍ ഓര്‍ക്കണം’: വിനയന്‍


സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ഗെയ്ക്ക്വാദ് രാമന്‍ സുകുമാറിനെ മര്‍ദിക്കുന്നത്. ദല്‍ഹി വിമാനത്താവളത്തില്‍വെച്ചായിരുന്നു സംഭവം നടന്നത്. ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത ശേഷം ഇക്കോണമി ക്ലാസില്‍ യാത്രചെയ്യേണ്ടി വന്നതാണ് എംപിയെ ചൊടിപ്പിച്ചത്. തന്നെ 25 തവണ ചെരുപ്പുകൊണ്ട് അടിച്ചെന്ന് കാട്ടിയാണ് വിഷയത്തില്‍ രാമന്‍ പരാതി നല്‍കിയിരിക്കുന്നത്.

ഒരാള്‍ക്കും മറ്റൊരാളെ ശിക്ഷിക്കാനുള്ള അവകാശമില്ലെന്നാണ് മര്‍ദനത്തെക്കുറിച്ച രാമന്‍ പറയുന്നത്. ഇത്തരം പെരുമാറ്റം ശിക്ഷിക്കപ്പെടേണ്ടതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ വിഷയത്തില്‍ രാമന്‍ സുകുമാറിനോട് മാപ്പ് പറയില്ലെന്ന് രവീന്ദ്ര ഗെയിക്വാദ് പറഞ്ഞിരുന്നു. എങ്ങനെ പെരുമാറണം എന്ന് ഒരു അറുപത് വയസുകാരനായ ഉദ്യോഗസ്ഥന്‍ അറിഞ്ഞിരിക്കണമെന്നായിരുന്നു ഗെയിക്വാദിന്റെ വാദം.

മര്‍ദനത്തെ തുടര്‍ന്ന് രവീന്ദ്ര ഗെയിക്വാദിന് എതിരെ എയര്‍ ഇന്ത്യ വധശ്രമത്തിനു കേസ് നല്‍കിയിരുന്നു. ദല്‍ഹി എയര്‍പോര്‍ട്ട് പൊലീസിലാണ് കേസ് നല്‍കിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഗെയ്ക്വാദിനെ ഏയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷന്റെ കീഴിലുള്ള എല്ലാ വിമാനസര്‍വീസുകളിലും എം.പിയ്ക്ക് യാത്രാ വിലക്കുണ്ട്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്‌സ്, ഗോ എയര്‍ തുടങ്ങിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഉള്‍പ്പെടുന്ന വിമാനക്കമ്പനികള്‍ക്ക് പുറമേ ഫെഡറേഷനില്‍പ്പെടാത്ത എയര്‍ ഇന്ത്യയും യാത്രകളില്‍ നിന്ന് എം.പിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിലക്കിനെത്തുടര്‍ന്ന് ഇന്ന് എം.പി മുംബൈയിലേക്ക് ട്രെയിനിലാണ് പോയത്.നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട