മുംബൈ: വാങ്കടേ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ജയിച്ചാല്‍ ആരാധകര്‍ക്ക് മുമ്പില്‍ തുണിയുരിയുമെന്ന് വ്യക്തമാക്കിയ മോഡല്‍ പൂനം പാണ്ഡെയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പൂനത്തിനെ പിന്തുണയ്ക്കുന്നുവെന്ന മാതാപിതാക്കളുടെ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സേനാ നേതാവ് നീലം ഗോര്‍ഹേ ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈയില്‍ നിന്നുള്ള മോഡലാണ് പൂനം പാണ്ഡേ. നേരത്തേ സെമിയില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാല്‍ തുണിയുരിയുമെന്ന് പറഞ്ഞിരുന്നെങ്കിലും ‘ പ്രകടനം’ ഫൈനലിലേക്ക് മാറ്റുകയായിരുന്നു.

തന്റെ മാതാപിതാക്കളും കൂട്ടുകാരും എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൂനം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബി.സി.സി.ഐയുടെ ഭാഗത്തുനിന്നോ മഹാരാഷ്ട്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നോ ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.