Categories

ക­പ്പല്‍ മ­റിഞ്ഞ് മും­ബൈ­ തീര­ത്ത് എ­ണ്ണ വ്യ­ാപി­ക്കു­ന്നു

മുംബൈ: ക­പ്പ­ലു­കള്‍ കൂ­ട്ടി­മുട്ടി­യ മും­ബൈ തീര­ത്ത് എ­ണ്ണ പ­ട­രു­ന്നു. ഇ­തു­വ­രെ 50 ടണ്‍ എ­ണ്ണ ക­ട­ലില്‍ പ­ടര്‍­ന്നെ­ന്നാ­ണ് റി­പ്പോര്‍ട്ട്. കൂ­ട്ടി­മു­ട്ട­ലില്‍ ക­ട­ലില്‍ മ­റി­ഞ്ഞ ക­പ്പ­ലില്‍ നിന്ന് ചോ­രുന്ന എ­ണ്ണ നീ­ക്കം ചെ­യ്യാന്‍ തീ­വ്ര­­ശ്ര­മ­ങ്ങള്‍ ന­ടക്കു­ക­യാ­ണെ­ന്ന് അ­ധി­കൃ­തര്‍ അ­റി­യിച്ചു.

മൂ­ന്നു ദി­വ­സം മു­മ്പാ­ണ് അ­റ­ബി­ക്ക­ട­ലില്‍ കൊ­ങ്കണ്‍ തീ­ര­ത്ത് പാ­ന­മ­യു­ടെ ച­ര­ക്കു­ക­പ്പലാ­യ എം എ­സ് സി ചി­ത്രയും മ­റ്റൊ­രു ക­പ്പലാ­യ എം വി ഖ­ദീ­ജ­യും കൂ­ട്ടി­മു­ട്ടി­യത്. ദ­ക്ഷി­ണ മും­ബൈ­യില്‍ നി­ന്ന് ഏ­ക­ദേ­ശം അ­ഞ്ചു കി­ലോ­മീ­റ്റര്‍ അ­ക­ലെ­യാ­യി മുംബൈ തു­റ­മു­ഖ­ത്തു­നി­ന്നു മാ­റി­യാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്.

ഇ­ന്ത്യന്‍ തു­റ­മു­ഖ­ത്തു­ണ്ടാ­വു­ന്ന എ­റ്റവും വലി­യ എണ്ണ ചോര്‍­ച്ച­യാ­ണിത്. ക­ട­ലില്‍ എ­ണ്ണ പ­ര­ക്കുന്ന­ത് ത­ട­യു­ന്ന­തി­നു വേ­ണ്ടി കോ­സ്­റ്റ് ഗാര്‍­ഡി­ന്റെ അ­ഞ്ചു ക­പ്പ­ലു­ക­ളും ഹെലി­കോ­പ്­റ്ററും ചെ­റു­വി­മാ­ന­വും അ­നു­വ­ദി­ച്ചി­ട്ടു­ണ്ടെ­ന്ന് അ­തി­കൃ­തര്‍ അ­റി­യിച്ചു.

2,600 ടണ്‍ എ­ണ്ണ­യും 300 ടണ്‍ ഡീ­സ­ലും 89 ടണ്‍ ല്യൂ­ബ്രി­ക്കന്‍സും ക­യ­റ്റി വന്ന എം എ­സ് സി ചി­ത്ര എ­ന്ന ക­പ്പ­ല­ാ­ണ് മ­റി­ഞ്ഞ­ത്. ക­ട­ലിലേ­ക്ക് 70 ഡിഗ്രി മ­റി­ഞ്ഞി­രി­ക്കു­ന്ന­ ക­പ്പ­ലി­ന്റെ പ്രധാന കണ്‍­ടെ­യ്‌­ന­റു­കള്‍ ഇ­പ്പോഴും ക­ട­ലി­ന­ടി­യി­ലാ­ണ്. ചി­ല കണ്‍­ടെ­യ്‌­ന­റു­കള്‍ അ­റ­ബി­ക്ക­ട­ലില്‍ ഒ­ഴു­കി ന­ട­ക്കു­ക­യാണ്. രാ­ജ്യ­ത്തെ ഏ­റ്റ­വും പു­രാ­ത­നവും വ­ലു­തു­മാ­യ തു­റ­മു­ഖ­ങ്ങ­ളാണ് മും­ബൈ തു­റ­മു­ഖ­വും, ജ­വ­ഹര്‍­ലാല്‍ നെഹ­റു പോര്‍­ട്ട് ട്ര­സ്­റ്റും. ഇ­വി­ടെ ഇ­പ്പോള്‍ ക­ടല്‍ മാര്‍­ഗം ഗ­താഗ­തം താല്‍­ക്കാ­ലി­ക­മായി നി­രോ­ധി­ച്ചി­രി­ക്കു­ക­യാണ്. അ­ടു­ത്ത 24 മ­ണി­ക്കൂ­റി­നു­ള്ളില്‍ ന­വി മും­ബൈ­യി­ലേ­ക്കും വ്യാ­പി­ക്കു­മെ­ന്നാ­ണ് ക­രു­തു­ന്ന­ത്. ഇ­ത് അ­വി­ടെ­യു­ള്ള ക­ണ്ടല്‍ കാ­ടുക­ളെ സാ­ര­മാ­യി ബാ­ധി­ക്കും.

അ­പ­ക­ട­ത്തില്‍­പ്പെ­ട്ട ര­ണ്ടു ക­പ്പ­ലു­ക­ളു­ടെയും ക്യാ­പ്­റ്റന്‍­മാ­രു­ടെ പേ­രില്‍ കേ­സെ­ടു­ത്ത­താ­യി സ്ഥ­ലം സ­ന്ദര്‍­ശിച്ച മു­ഖ്യമ­ന്ത്രി അ­ശോ­ക് ച­വാന്‍ അ­റി­യിച്ചു.

മല്‍­സ്യ­ത്തൊ­ഴി­ലാ­ളി­ക­ളോ­ട് ക­ട­ലില്‍ പോ­ക­രു­തെ­ന്ന മു­ന്ന­റി­യി­പ്പു നല്‍­കി­യി­ട്ടുണ്ട്. എ­ന്നാല്‍ ത­ങ്ങ­ളു­ടെ ഉ­പ­ജീവ­നം വ­ഴി­മുട്ടി­യ മല്‍­സ്യ­ത്തൊ­ഴി­ലാ­ളി­കള്‍ ന­ഷ്ട­പ­രി­ഹാ­രം ആ­വ­ശ്യ­പ്പെട്ടു. ഷി­പ്പി­ങ് മ­ന്ത്രാല­യം സം­ഭ­വ­ത്തില്‍ അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.