രാമേശ്വരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാമ്പന്‍ റെയില്‍ പാലം ബാര്‍ജ് ഇടിച്ച് തകര്‍ന്നു. ഇതിനെ തുടര്‍ന്ന് രമേശ്വരത്തേക്കുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരിക്കുകായണ്.

Ads By Google

നാവികസേനയുടെ കപ്പല്‍ ഉള്‍ക്കടലിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പാലത്തില്‍ ഇടിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച പാലം യുനസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ഭാഗികമായി തകര്‍ന്ന പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി ദിവസങ്ങള്‍ പിടിക്കുമെന്നും ഇതിനാല്‍ രാമേശ്വരത്തേക്കുള്ള ട്രെയിന്‍ ഗതാഗതം മണ്ഡപം സ്‌റ്റേഷനില്‍ അവസാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

1913 ലാണ് പാലം നിര്‍മിച്ചത്. സാങ്കേതിക വിദ്യ ഒട്ടും പുരോഗമിക്കാതിരുന്ന കാലത്ത് നിര്‍മിച്ച പാലം കപ്പല്‍ ഗതാഗത സമയത്ത് ഇരുവശങ്ങളിലുമായി തുറന്ന് കൊടുക്കുമായിരുന്നു. ബാര്‍ജ് പോകുമ്പോള്‍ യഥാര്‍ത്ഥ സമയത്ത് മുന്നറിയിപ്പ് നല്‍കാത്തതാണ് അപകടകാരണം.