എഡിറ്റര്‍
എഡിറ്റര്‍
കപ്പല്‍ നിര്‍മ്മാണശാലയില്‍ അപകടം: ഒരാള്‍ മരിച്ചു
എഡിറ്റര്‍
Saturday 8th March 2014 11:45pm

ins-ship

വിശാഖപട്ടണം: ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പലില്‍ വീണ്ടും അപകടം. വിശാഖപട്ടണത്തുള്ള നാവികസേന മുങ്ങികപ്പല്‍ നിര്‍മ്മാണശാലയിലാണ് അപകടം.

ഇന്ത്യയുടെ ആദ്യത്തെ ആണവ മുങ്ങിക്കപ്പലായ ഐ.എന്‍.എസ് അരിഹന്തിന്റെ തുടര്‍ച്ചയായി നിര്‍മ്മാണത്തിലിരിക്കുന്ന അന്തര്‍വാഹിനിയിലാണ് അപകടം.

അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അപകടത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡി.ആര്‍.ഡി.ഒ) ഉത്തരവിട്ടിട്ടുണ്ട്.

കപ്പലിന്റെ ഹൈട്രോളിക്ക് ചാങ്കിന്റെ മര്‍ദം പരിശോധിക്കുന്നതിനിടെ ടാങ്കിന്റെ അടപ്പ ഉയരത്തില്‍ നിന്ന് പതിച്ചാണ് അപകടമുണ്ടായതെന്ന് ഡി.ആര്‍.ഡി.ഒ മേധാവി അവിനാഷ് ചന്ദര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാവികസേനയുടെ നിര്‍മ്മാണത്തിലുള്ള അതിനൂതന യുദ്ധകപ്പലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കമാന്‍ഡര്‍ പദവിയിലുള്ള നാവിക ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടിരുന്നു.

രണ്ടാഴ്ചകള്‍ക്ക് മുന്‍പ് നാവികസേനയുടെ അന്തര്‍വാഹിനിയായ   ഐ.എന്‍.എസ് സിന്ധുരത്‌നയിലുണ്ടായ അപകടത്തില്‍ രണ്ട് നാവികര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യന്‍ നാവികസേന മേധാവി ഡി.കെ ജോഷി രാജിവെച്ചിരുന്നു.

ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നതിനിടയിലാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്.

Advertisement