Administrator
Administrator
ഷൈനെ അഹൂജക്ക് ജാമ്യം
Administrator
Thursday 1st October 2009 6:14pm

shiney

മുംബൈ: വീട്ടുവേലക്കാരിയെ പീഡിപ്പിച്ച കേസില്‍ ബോളിവുഡ് നടന്‍ ഷൈനെ അഹൂജക്ക് ജാമ്യം. മൂന്നു മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഷൈനെക്ക് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. വീട്ടു ജോലിക്കെത്തിയ തന്നെ നടന്‍ പീഡിപ്പിച്ചു എന്നാണ് ജോലിക്കാരിയുടെ പരാതി.

താന്‍ ജോലിക്കാരിയെ മാനഭംഗപ്പെടുത്തിയില്ലെന്നും അവരുടെ സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അഹൂജ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ അഹുജ പോലീസുകാരുടെ ചുമലില്‍ താങ്ങിയായിരുന്നു കോടതിയിലെത്തിയത്. പുറം വേദനക്ക് അഹൂജ ആശുപത്രിയില്‍ ചികിത്സക്ക് വിധേയനാവുകയും ചെയ്തിരുന്നു. ‘ഗാങ്സ്റ്റര്‍’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് അഹൂജ.

Advertisement