എഡിറ്റര്‍
എഡിറ്റര്‍
കട്ടു തെളിഞ്ഞ കള്ളനായി ‘ഇതിഹാസില്‍’ ഷൈന്‍
എഡിറ്റര്‍
Wednesday 29th January 2014 12:07am

shine-tom-chacko

ഷൈന്‍ ടോം ചാക്കോ എന്നു പറഞ്ഞാല്‍ ഒരുപക്ഷേ ഷൈനിനെ അറിയില്ല.

ഗദ്ദാമയിലെ ആട്ടിടയനായ ചെറുപ്പക്കാരന്‍, അന്നയും റസൂലും എന്ന ചിത്രത്തിലെ മുന്‍ കോപക്കാരനായ വഴക്കാളി എന്നൊക്കെ പറഞ്ഞാല്‍ ഷൈനിനെ ഓര്‍മ്മിക്കാതിരിക്കാന്‍ കഴിയില്ല.

്അങ്ങനെ ഓര്‍മ്മിച്ചിരിക്കുന്ന ഒരു പിടി കഥാപാത്രങ്ങളാണ് ഷൈന്‍ ന്യൂജനറേഷന്‍ സിനിമാസ്വാദകര്‍ക്ക് നല്‍കിയിരിക്കുന്നത്.

അടുത്ത ചിത്രത്തില്‍ ഒരു തികഞ്ഞ കള്ളനായാണ് ഷൈന്‍ വെള്ളിത്തിരയിലെത്തുന്നത്. ബിനുവിന്റെ ‘ഇതിഹാസ്’ എന്ന ചിത്രത്തിലാണ് ഷൈന്‍ കള്ളന്റെ വേഷത്തിലെത്തുന്നത്.

‘മീശമാധവന്‍’ എന്ന ചിത്രത്തില്‍ ദിലീപ് ചെയതതു പോലെയുള്ള ഒരു കഥാപാത്രമാണ് ഷൈന്‍ ‘ഇതിഹാസില്‍’ അവതരിപ്പിക്കുന്നതെന്ന് സംവിധായകനായ ബിനു പറയുന്നു.

1800കളില്‍ ജീവിച്ചിരുന്ന രണ്ട് രാജാക്കന്മാരുടെ കഥ പറഞ്ഞു കൊണ്ടാണ് സിനിമ തുടങ്ങുന്നതെന്നും സംവിധായകന്‍ പറയുന്നു.

അനുശ്രീയായിരിക്കും ചിത്രത്തിലെ നായിക.

ചുരുങ്ങിയ കാലത്തിനകം തന്നെ തന്റെ അഭിനയ മികവ് തെളിയിയ്്ക്കാന്‍ കഴിഞ്ഞ നടനാണ് ഷൈന്‍. അതിനാല്‍ തന്നെ മിടുക്കനായ കള്ളന്റെ വേഷം ഷൈന്റെ കയ്യില്‍ ഭദ്രമായിരിക്കുമെന്നതില്‍ നോ ഡൗട്ട്!

Advertisement