എഡിറ്റര്‍
എഡിറ്റര്‍
ഷിന്‍ഡേ തീവ്രവാദികളുടെ പ്രിയങ്കരനായെന്ന് ആര്‍.എസ്.എസ്
എഡിറ്റര്‍
Monday 21st January 2013 3:18pm

ന്യൂദല്‍ഹി: ആര്‍.എസ്.എസ്സും ബി.ജെ.പിയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ പരാമര്‍ശം അദ്ദേഹത്തെ തീവ്രവാദികളുടെ പ്രിയങ്കരനാക്കിയെന്ന് ആര്‍.എസ്.എസ്.

ഷിന്‍ഡേയുടെ പരാമര്‍ശം പാക്കിസ്ഥാനും മറ്റ് തീവ്രവാദ സംഘടനകള്‍ക്കും ഇന്ത്യയെ ആക്രമിക്കുന്നതിന് സഹായകരമാക്കിയെന്നും അദ്ദേഹത്തിന്റെ പ്രസ്താവന തീവ്രവാദികള്‍ക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കിയെന്നും ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം പറഞ്ഞു.

Ads By Google

‘ഇന്ത്യയുടെ ശത്രുക്കളെ സഹായിക്കുന്ന പ്രസ്്താവനായണ് ഷിന്‍ഡേ നടത്തിയത്. അദ്ദേഹത്തിന്റെ പ്രസ്താവന എല്‍.ഇ.ടി വരെ സ്വാഗതം ചെയ്തു’. ആര്‍.എസ്.എസ് വക്താവ് രാം മാധവ് ട്വിറ്ററില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഷിന്‍ഡേയുടെ പ്രസ്താവന പാക്കിസ്ഥാന് നേതൃത്വം നല്‍കുന്ന തീവ്രവാദത്തിന് ഓക്‌സിജനാവുമെന്ന് ബി.ജെ.പി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞിരുന്നു.

ആര്‍.എസ്.എസ്ബി.ജെ.പി പരിശീലക്യാമ്പുകള്‍ ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്നും രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്തിയ ശേഷം അവ ന്യൂനപക്ഷങ്ങളുടെ മേല്‍ കെട്ടിവെയ്ക്കുകയാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം സുഷീല്‍ കുമാര്‍ ഷിന്‍ഡേ പറഞ്ഞത്.

മലേഗാവ്, മക്ക മസ്ജിദ് സ്‌ഫോടനങ്ങള്‍ ഇതിന് ഉത്തമ ഉദാഹരണമാണെന്നും ഷിന്‍ഡെ പറഞ്ഞിരുന്നു. എ.ഐ.സി.സി സമ്മേളനത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

 

Advertisement