എഡിറ്റര്‍
എഡിറ്റര്‍
ദാവൂദുമായി അടുപ്പമുള്ള വ്യവസായിയെ ഷിന്‍ഡെ സംരക്ഷിച്ചെന്ന് വി.കെ സിങ്ങിന്റെ ആരോപണം
എഡിറ്റര്‍
Wednesday 15th January 2014 11:35am

shinde

ന്യൂദല്‍ഹി: അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമുമായി അടുപ്പമുള്ള വ്യവസായിയെ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സംരക്ഷിച്ചിരുന്നെന്ന മുന്‍ ആഭ്യന്തര സെക്രട്ടറി വി.കെ. സിങ്ങിന്റെ ആരോപണം വിവാദത്തില്‍.

ഡല്‍ഹി പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആഭ്യന്തര മന്ത്രാലയം ഇടപെട്ടുവെന്നും എ.പി.എല്‍ വാതുവെയ്പുമായി ബന്ധമുള്ള വ്യവസായിക്കെതിരായ അന്വേഷണം ഷിന്‍ഡെ ഇടപെട്ട് തടഞ്ഞുവെന്നുമാണ് സിങ് കുറ്റപ്പെടുത്തിയത്.

2ജി അഴിമതി വിവാദത്തില്‍ ഉള്‍പ്പെട്ട ഷഹിദ് ബാവ്‌ലയാണ് ദാവൂദിനോടടുപ്പമുള്ള വിവാദ വ്യവസായി.
ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ഷിന്‍ഡെ സ്ഥാനെമൊഴിയണമെന്ന് ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

അതേ സമയം ഷിന്‍ഡെ നിരപരാധിത്വം തെളിയിക്കാത്ത പക്ഷം അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സുബ്രമണ്യം സ്വാമി വ്യക്തമാക്കി.
സിങ് ഉന്നയിച്ചത് ഗൗരവമായ ആരോപണമാണെന്നും ഇത്തരം രഹസ്യം അധികകാലം  സൂക്ഷിക്കാനുള്ള ധാര്‍മിക അവകാശം സിങ്ങിനില്ലെന്നും കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് അഭിപ്രായപ്പെട്ടു. വാര്‍ത്തയിലിടം നേടാനുള്ള ശ്രമമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയും വിമര്‍ശിച്ചു.

മുന്‍ ആഭ്യന്തര സെക്രട്ടറിയും ഇപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തനകനുമായ വി.കെ സിങ്ങിന്റെ ആരോപണത്തോട് ഷിന്‍ഡെ പ്രതികരിച്ചിട്ടില്ല.

Advertisement