തിരുവനന്തപുരം: ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 6, 7 തീയതികളിലായി പാരാ ലീഗല്‍ വോളന്റിയേഴ്‌സ് ട്രെയിനിങ് നടന്നു.

ആദിവാസി ഊരുകളില്‍ നിന്നുള്‍പ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു സേവനസന്നദ്ധരായ എണ്‍പതോളം യുവതീയുവാക്കളെ തെരഞ്ഞെടുത്താണ്് ദ്വിദിന ശില്‍പ്പശാല നടത്തിയത്.

Ads By Google

നിയമം പടിവാതില്‍ക്കലേക്ക് എന്ന ആശയം പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ് പാരാ ലീഗല്‍ വോളന്റിയര്‍മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നതെന്ന് ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് ജില്ലാ & സെഷന്‍സ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ചെയര്‍മാനുമായ ബി സുധീന്ദ്രകുമാര്‍ പറഞ്ഞു.

നിയമസാക്ഷരത, സൌജന്യനിയമസഹായം, തര്‍ക്കപരിഹാരം, നിയമോപദേശം തുടങ്ങിയ ഒട്ടേറെ കര്‍മ്മപരിപാടികളുടെ ഭാഗമായിട്ടാണ് കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ (KELSA) മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ഉടനീളം ഇത്തരം പരിശീലനത്തിന് തുടക്കമിടുന്നത്.

സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി വിവിധ തട്ടുകളില്‍ ഉള്‍പ്പെടുന്നവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. സന്നദ്ധപ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പിന് പ്രായമോ വിദ്യാഭ്യാസയോഗ്യതയോ മാനദണ്ഡമാക്കിയിരുന്നില്ല.

സമൂഹത്തിന്് നിയമസാക്ഷരത കൊടുക്കുകയും സൗജന്യ നിയമസഹായത്തിന് വേണ്ടിയുള്ള അവകാശത്തെക്കുറിച്ച്് ജനങ്ങളെ ബോധവത്കരിക്കുകയുമാണ് ശില്‍പ്പശാലയുടെ ലക്ഷ്യം. മൂന്നുഘട്ടങ്ങളിലായാണ് പരിശീലനം.

ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജും താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണുമായ കെ പി ഇന്ദിര അദ്ധ്യക്ഷയായിരുന്നു.

ബാര്‍ കൌണ്‍സില്‍ അംഗവും തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ കെ പി ജയചന്ദ്രന്‍, സെക്ഷന്‍ ഓഫീസര്‍ സി കെ വിജയന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.