ധാംബുള്ള: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒഴിച്ച് കൂടാനാവത്ത വ്യക്തിയായി മാറിയിരിക്കുകയാണ് ‘ഗബ്ബാര്‍’ എന്നറിയപ്പെടുന്ന ഇന്ത്യയുടെ സ്വന്തം ശിഖര്‍ ധവാന്‍. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ആദ്യ ഏകദിനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ഈ ഇടംങ്കയ്യന്‍ ഓപ്പണിങ്ങില്‍ മറ്റൊരു ഓപ്ഷന്‍ തേടേണ്ടതില്ലെന്ന് പറയാതെ പറയുകയാണ്.

Subscribe Us:

Also read: രാംദേവിന്റെ പതഞ്ജലിയെ മറികടക്കാന്‍ ‘ശ്രീ ശ്രീ തത്വ’യുമായി ശ്രീ ശ്രീ രവിശങ്കര്‍


കളിക്കളത്തിലെത്തിയ നാള്‍ മുതല്‍ തന്റേതായ ശൈലിയില്‍ വിജയം പ്രകടിപ്പിക്കുന്ന താരം കളത്തിലെ അക്രമണോത്സുകത കൊണ്ടും മറ്റു താരങ്ങളില്‍ നിന്നു വ്യത്യസ്തനാണ്. ലങ്കക്കെതിരായ ഒന്നാം ഏകദിനത്തിലെ വിജയത്തിനുശേഷം ‘ക്രിക്കറ്റ് ടുഡേ’യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ തന്റെ പ്രിയതാരങ്ങള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്നുള്ള ചോദ്യത്തിന് ധവാന്റെ മറുപടി രണ്ടാമതൊന്ന് ആലോചിക്കാതെയായിരുന്നു. മാസ്റ്റര്‍-ബ്ലാസ്റ്റര്‍ സച്ചിന്‍ ടെഡുല്‍ക്കറാണ് ധവാന്റെ പ്രിയ ക്രിക്കറ്റര്‍. ഇഷ്ടപ്പെട്ട ക്രിക്കറ്റ് മൈതാനം ലോര്‍ഡ്‌സിലേതുമാണ്.

താരത്തിനു ഇഷ്ടപ്പെട്ട അഭിനേതാവ് ബോളിവുഡ് താര രാജാവ് ആമിര്‍ ഖാനാണ്. ധവാന് പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രിയതാരം കൂടിയാണ് ആമിര്‍. നടിമാരില്‍ ധവാന് പ്രിയം കരീനാ കപൂറിനോടാണ്.

Aamir Khan, Kareena Kapoor