Categories

ഈ വര്‍ഷത്തെ താരം ശിഖര്‍ ധവാന്‍: ഗവാസ്‌ക്കര്‍

sunil-gavasker

ന്യൂദല്‍ഹി: ഇന്ത്യയിലെ ടോപ് ഓര്‍ഡര്‍ ബാറ്റസ്മാര്‍ക്കിടയില്‍ ആരോഗ്യപരമായ മത്സരം നടക്കുന്നുണ്ടെന്നും ആ മത്സരം തന്നെയാണ് ടീം ഇന്ത്യയുടെ പുതിയ നേട്ടങ്ങള്‍ക്ക് പിന്നിലെന്നും മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌ക്കര്‍.

ഈ വര്‍ഷത്തെ ഇന്ത്യന്‍ ടീമിന്റെ താരം ശിഖര്‍ ധവാനാണ്. ഇന്ത്യ ഈ വര്‍ഷം കണ്ടെത്തിയ താരമാണ് ശിഖര്‍.

അഞ്ച് ഏകദിന സെഞ്ച്വറികളാണ് അദ്ദേഹം സ്വന്തം പേരില്‍ ഈ വര്‍ഷം എഴുതിച്ചേര്‍ത്തത്. അതും വലിയ ടീമിനോട് കളിച്ചിട്ട് തന്നെയാണ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്.

ഇനിയും ഏറെ അദ്ദേഹത്തിന് മുന്നോട്ട് പോകാനുണ്ട്. ടീം ഇന്ത്യയെ നയിക്കാനാവും വിധം അദ്ദേഹത്തെ പരിശീലിപ്പിച്ചെടുക്കണം.

വിന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് നേടാനായതും ധവാന്റെ മികവിലാണ്.

കാണ്‍പൂരില്‍ നടന്ന നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

സെഞ്ച്വറി നേടിയ ശിഖാര്‍ ധവാന്റെയും അര്‍ധ സെഞ്ച്വറി നേടിയ യുവരാജിന്റെയും മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയതീരത്തടുപ്പിച്ചത്.

95 പന്തുകളില്‍ നിന്നും 20 ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു ധവാന്റെ സെഞ്ച്വറി. വളരെ മികച്ച രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്.