മൊഹാലി: മനോഹരമായ പ്രകടനത്തിലൂടെ അരങ്ങേറ്റ മത്സരം തൂത്തുവാരിയ ശിഖര്‍ ധവാന് സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനാവില്ല.[innerad]

22ന് ആരംഭിക്കുന്ന നാലാം ടെസ്റ്റാണ് ധവാന് നഷ്ടമാകുക. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ ഇടതുകൈക്കേറ്റ പരിക്കാണ് ധവാന് വിനയായത്.

ഇതേത്തുടര്‍ന്ന് ഫീല്‍ഡിങ്ങില്‍നിന്ന് ധവാന് വിട്ടുനില്‍ക്കേണ്ടിവന്നു. അവസാനദിനം ബാറ്റിങ്ങിനും ഇറങ്ങാനായില്ല.

ധവാന് അവസാന ടെസ്റ്റ് കളിക്കാനായേക്കില്ലെന്ന കാര്യം ക്യാപ്റ്റന്‍ ധോണിയാണ് വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വൈകാതെ ലഭിക്കുമെന്നും ധോണി പറയുന്നു.

തന്റെ ആദ്യമത്സരത്തില്‍ ബാറ്റ്‌സ്മാന്റെ അതിവേഗ സെഞ്ച്വറി സ്വന്തമാക്കിയ ധവാന്‍, മൊഹാലി ടെസ്റ്റില്‍ കളിയിലെ കേമനായിരുന്നു. 174 പന്തില്‍ 187 റണ്‍സാണ് ധവാന്‍ മൊഹാലിയില്‍ നേടിയത്.