എഡിറ്റര്‍
എഡിറ്റര്‍
അനില്‍കുമാര്‍ കുടുംബ സഹായ ഫണ്ട് കൈമാറി
എഡിറ്റര്‍
Wednesday 10th May 2017 3:06pm

റിയാദ് :ഷിഫ മലയാളി സമാജം അംഗമായിരുന്ന മരണമടഞ്ഞ അനില്‍ കുമാറിന്റെ കുടുംബത്തിനായി സമാജം പ്രവര്‍ത്തകര്‍ സമാഹരിച്ച 10 ലക്ഷം രൂപ കൈമാറി.

ഷിഫ സനയ്യയില്‍ രണ്ട് മാസം മുന്‍പ് നടന്ന റോഡപകടത്തില്‍ മരമടഞ്ഞ കൊല്ലം തട്ടാമല സ്വദേശി താന്നോലില്‍ തെക്കതില്‍ അനില്‍കുമാറിന്റെ കുടുംബത്തിനുള്ള സഹായധനമാണ് സഹോദരന്‍ വിജയകുമാറിന് ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി വി.നാരായണ്‍ കൈമാറിയത്.

 വളരെ ചുരുങ്ങിയ സമയം കൊണ്ട് പത്തുലക്ഷം രൂപ സമാഹരിച്ചു തങ്ങളുടെ സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് തണലായ സമാജം അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഷിഫ ഇസ്ത്രഹില്‍ സംഘടിപിപ്പിച്ച വാര്‍ഷികാഘോഷ ചടങ്ങില്‍ ഇന്ത്യന്‍ എയര്‍ ഇന്ത്യ മനേജര്‍ കുന്ദന്‍ ലാല്‍ , അലവികുട്ടി ഒളവെട്ടൂര്‍, ഷിബു പത്തനാപുരം, പുഷ്പന്‍, ഷാജഹാന്‍ കല്ലമ്പലം, എന്‍.ആര്‍.കെ ചെയര്‍മാന്‍ അഷറഫ് വടക്കേവിള, റഹിം കൊല്ലം, ബഷീര്‍ പാങ്ങോട്, റഷീദ് ഖാസ്മി,ഷാജഹാന്‍, ബാബു കൊടുങ്ങല്ലൂര്‍, നാസ്സര്‍ നാഷ്‌കോ, എനിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസിഡന്റ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച യോഗത്തിനു സെക്രട്ടറി മനാഫ് സ്വാഗതവും ട്രഷറര്‍ മോഹന്‍ ഗുരുവായൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍

Advertisement