എഡിറ്റര്‍
എഡിറ്റര്‍
ഷിഫ മലയാളി സമാജത്തിനു പുതിയ ഭാരവാഹികള്‍
എഡിറ്റര്‍
Saturday 13th May 2017 2:52pm

റിയാദ്: ഷിഫ മലയാളി സമാജം അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെതിരഞ്ഞെടുത്തു. കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് രണ്ടു കോടി നാല്‍പ്പതുലക്ഷം രൂപയാണ് സമാജം ജീവകാരുണ്യ കലാ സാംസ്‌കാരികരംഗങ്ങളില്‍ ചിലവഴിച്ചത്.

ഇതില്‍ സൗജന്യമായി മൂന്നു വീടുകളുംപൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. സി ടി ഫ്രാന്‍സിസ്(പ്രസിഡന്റ് ) രണദേവ്, രതീഷ് , അശോകന്‍
( വൈസ് പ്രസിഡന്റ് ) കെ വി മുരളി അരീക്കോട് (ജനറല്‍ സെക്രട്ടറി ), പ്രകാശ് ബാബു, ബിനു, മനോജ്,വിജയന്‍ ( ജോയിന്റ് സെക്രട്ടറി ) മനാഫ്മണ്ണൂര്‍ (ട്രഷറര്‍ ) അഫ്സല്‍,

വര്‍ഗീസ്സ് (ജോയിന്റ് ട്രഷറര്‍ )തുടങ്ങിയവര്‍ക്കൊപ്പം സ്‌ക്രീനിംഗ്കമ്മീറ്റി അംഗങ്ങളായി വിജയന്‍, ഹംസ, ഫിറോസ് , ലത്തീഫ് , ബിജു അടൂര്‍എന്നിവരെയും, സ്പോര്‍ട് സ് കണ്‍വീനരന്മാരായി സുധി ,രണ്‍ജിത് ,മോഹനന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

ബാബു കൊടുങ്ങല്ലൂര്‍,മധു, വിജയന്‍, ഉമ്മര്‍,മോഹനന്‍,ദാസന്‍ പി കെ , കെടി അലി , ചന്ദ്രന്‍ കണ്ണൂര്‍ , നാസ്സര്‍നാഷ്‌കോ തുടങ്ങിയവരാണ് രക്ഷാധികാരികള്‍.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement