shibu_sorenന്യൂദല്‍ഹി: ജാര്‍ഘണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ മാവോവാദി നേതാവ് കിഷന്‍ജിയുമായി ചര്‍ച്ച നടത്തിയതായി മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സോറന്റെ ദൂതന്‍ കിഷന്‍ജിയുമായി രഹസ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ച നടത്തിയതായും ഈ വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബര്‍ 30ന് സോറന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ അടുത്ത ദിവസം തന്നെയായിരുന്നു കൂടിക്കാഴ്ച നടന്നത്. എന്നാല്‍ കൂടിക്കാഴ്ചയുടെ കാര്യം ജാര്‍ഘണ്ഡ് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നില്ല.

Subscribe Us:

കൂടിക്കാഴ്ചയുടെ ഉദ്ദേശം വ്യക്തമായിട്ടില്ല. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ എം എം ജയിച്ച 12 സീറ്റില്‍ ആറിടങ്ങളിലെങ്കിലും മാവോവാദികളുടെ വ്യക്തമായ സഹായം ലഭിച്ചിരുന്നെന്ന് ആരോപണമുണ്ട്.

രാജ്യത്ത് വ്യത്യസ്തയിടങ്ങളില്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് സി പി ഐ(മാവോയിസ്റ്റ്) പോളിറ്റ്ബ്യൂറോ അംഗം കൂടിയായ കിഷന്‍ജിക്കെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓപറേഷന്‍ ഗ്രീന്‍ ഹണ്ടുമായി മുന്നോട്ട് പോവുകയാണെങ്കില്‍ 2010 രക്തരൂക്ഷിതമാവുമെന്ന മുന്നറിയിപ്പും അടുത്തിടെ കിഷന്‍ജി നല്‍കിയിരുന്നു.