എഡിറ്റര്‍
എഡിറ്റര്‍
ബാറുകള്‍ തുറക്കാനുള്ള എല്‍.ഡി.എഫ് തീരുമാനം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്ന് യു.ഡി.എഫ് നേതാവ് ഷിബു ബേബി ജോണ്‍
എഡിറ്റര്‍
Friday 9th June 2017 10:12am

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ തള്ളിയും എല്‍.ഡി.എഫ് മദ്യനയത്തെ സ്വാഗതം ചെയ്തും യു.ഡി.എഫ് നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍.

എല്‍.ഡി.എഫ് മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ബാര്‍ പൂട്ടല്‍’നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നതു കൊണ്ടാണ് യു.ഡി.എഫിന് തുടര്‍ ഭരണം ഇല്ലാതായത്.


Dont Miss കുമരകം റിസോര്‍ട്ടില്‍ സസ്യാഹാരം കഴിച്ച് അദ്വാനി; കോഴിക്കറിയും മട്ടന്‍ ബിരിയാണിയും ആസ്വദിച്ച് മകളും കുടുംബാംഗങ്ങളും 


തെറ്റുതിരുത്തി ബാറുകള്‍ തുറക്കാനുള്ള എല്‍.ഡി.എഫ് നയം കേരളത്തെ സംബന്ധിച്ച് അനിവാര്യവും സ്വാഗതാര്‍ഹമാണെന്നതാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

LDF മദ്യനയം: സ്വാഗതാര്‍ഹവും അനിവാര്യതയുമാണ്.

കേരള ചരിത്രത്തിലെ ഏറ്റവും ജനകീയ വികസനം നടപ്പിലാക്കിയ മുഖ്യമന്ത്രിയും ഗവണ്‍മെന്റുമായിരുന്നു, ശ്രി. ഉമ്മന്‍ചാണ്ടി
യുടെതെന്ന് ഇന്ന് LDFനു പോലും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. അത്രയ്ക്ക് പരിധിയും പരിമിതികളുമില്ലാതെ, ചെറുതും വലുതുമായ വികസന-ക്ഷേമ ജീവകാരുണ്യ പദ്ധതികള്‍ എണ്ണമില്ലാതെ നടപ്പിലാക്കി. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഭവവേദ്യമായ, ജനങ്ങളോടടുത്ത് നിന്ന ഭരണാധികാരി ഭരിച്ചിരുന്ന ഭരണം. ആ ഭരണത്തിനൊപ്പമെത്താന്‍ ഇന്നത്തെ LDF ഗവണ്‍മെന്റും ഭരണാധികാരികളും കാണിക്കുന്ന പെടാപ്പാടുകള്‍ ജനം കണ്ടു കൊണ്ടിരിക്കയാണ്.’ബാര്‍ പൂട്ടല്‍’നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നതു കൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന UDF തുടര്‍ ഭരണം ഇല്ലാതായത്. തെറ്റുതിരുത്തി ബാറുകള്‍ തുറക്കാനുള്ള LDF നയം കേരളത്തെ സംബന്ധിച്ച് അനിവാര്യവും സ്വാഗതാര്‍ഹമാണെന്നതാണ് എന്റെ വ്യക്തിപരമായ നിലപാട്.

.

Advertisement