തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയത് ആധികാരിക വിജയമായി കാണുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ഇതിന്റെ കാരണങ്ങള്‍ യു.ഡി.എഫ് പരിശോധിക്കണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

അഞ്ചാംമന്ത്രി വിവാദം സാമുദായിക ശക്തികളെ യു.ഡി.എഫില്‍ നിന്ന് അകറ്റി. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.