ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയുമായി അന്തിക്കാടിന്റെ ശിഷ്യനും സിനിമാ സംവിധാന രംഗത്തേക്ക്. ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അന്തിക്കാടിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷിബുവാണ് സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ പൃഥ്വിരാജായിരിക്കും നായകന്‍. രാജു മല്യത്താണ് നിര്‍മ്മാതാവ്. പ്രദീപ് നായരാണ് ഛായാഗ്രഹകന്‍.

ഷിബു-രാജു മല്യത്ത്- പ്രദീപ് നായര്‍ കൂട്ടുകെട്ടില്‍ ഒരു ഗ്രാമീണ ചിത്രം എന്ന ആശയം സംബന്ധിച്ച് ഏതാനും നാളുകളായി ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയായിരുന്നു. ‘ശങ്കരനും മോഹനനും’ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കിടെയാണ് ഇതിനെക്കുറിച്ച് കൂടുതല്‍ കൂടിയാലോചനകള്‍ നടന്നു. തുടര്‍ന്ന് രാഗം മൂവീസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിവാഹശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.