ലഖ്നൗ: സംസ്ഥാനത്തെ ഷിയ, സുന്നി വഖഫ് ബോര്‍ഡുകള്‍ പിരിച്ചു വിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ബോര്‍ഡുകള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ബോര്‍ഡുകള്‍ പിരിച്ചുവിടുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.


Also read ‘നിങ്ങള്‍ മുട്ടയെറിഞ്ഞാല്‍ ഞാന്‍ അത് വച്ച് ഓംലെറ്റ് ഉണ്ടാക്കും’; പ്രതിഷേധക്കാരോട് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ


‘ഷിയ, സുന്നി വഖഫ് ബോര്‍ഡുകള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അന്വേഷണത്തിലും ചില ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബോര്‍ഡുകര്‍ പിരിച്ചു വിടുന്നത്’ അദ്ദേഹം പറഞ്ഞു.

ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്വി, മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍ എന്നിവര്‍ക്കെതിരെയും അഴിമതി ആരോപണമുണ്ട്. ഇരുവരും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്ത് ക്രമക്കേട് നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.


Dont miss സിനിമയിലെ ആണുങ്ങളോട് കളിച്ചതിന്റെ പേരില്‍ പലര്‍ക്കും അവസരങ്ങള്‍ നഷ്ടമാകുന്നു: റിമ കല്ലിങ്കല്‍