സാന: വടക്കന്‍ യെമനില്‍ ബന്ദികളാക്കിയ 178 സൈനികരെ ഷിയ വിമത പോരാളികള്‍ വിട്ടയച്ചു. ഷിയ വിമത പോരാളികളും സൈനികരും തമ്മിലുണ്ടായ യുദ്ധത്തിനിടയിലാണ് ഇവരെ ബന്ധികളാക്കിയത്. 2004 മുതല്‍ യെമന്‍ സൈന്യവുമായി പോരാടുന്ന ഷിയ വിമത പോരാളികള്‍ സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സൈനികരെ മോചിപ്പിച്ചത്.

ഫെബ്രുവരി 11ന് സമാധാന കരാറില്‍ ഒപ്പിട്ട് സര്‍ക്കാരും വിമത പോരാളികളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു. വിട്ടയച്ച സൈനികരെ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കു കൈമാറിയതായി അധികൃതര്‍ അറിയിച്ചു.