ബഹ്‌റിന്‍:ബഹ്‌റിനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ക്ക് കരുത്ത് പകര്‍ന്ന് 11 ഷിയാ എം.പിമാര്‍ രാജിവെച്ചു. രാജി 40 അംഗ പാര്‍ലമെന്റ് സ്വീകരിച്ചു. പ്രക്ഷോഭകാരികള്‍ക്കെതിരായുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ന്യായത്തനുവേണ്ടി പോരാടി ര്കതസാക്ഷിതം വരിച്ച ബഹ്‌റൈന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അധികാരത്തിലെ സുന്നി കുത്തക അവസാനിപ്പിക്കാനും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ അല്‍-വഫാഖ് ആഹ്വാനം ചെയ്തു.

സര്‍ക്കാര്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കുഴിമാടങ്ങള്‍ മാര്‍ച്ച് 31 മുതല്‍ എല്ലാ വ്യാഴാഴ്ചയും സന്ദര്‍ശിക്കാനും പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്തു.

ദ്വീപു രാഷ്ട്രങ്ങളില്‍ ബഹറനില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് സമിതിയുള്ളത്. പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് മൂന്നുമാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. പ്രധാന പ്രതിപക്ഷ നേതാക്കള്‍ വീട്ടുതടങ്കലിലാണ്. വിവേചനം അവസാനിപ്പിച്ച് പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാനാണ് ഷിയാ പ്രക്ഷോഭകാരികള്‍ പ്രധാനമായും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.